Get Updates
Get notified of breaking news, exclusive insights, and must-see stories!

60 വയസ്സില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി

അഹമ്മദാബാദ്: വിധിയോട് പൊരുതിയ അമ്മയ്ക്ക് ഒടുവില്‍ നിധി പോലെ ലഭിച്ചത് രണ്ട് ആണ്‍കുഞ്ഞുങ്ങളെ. 60 വയസ്സുകാരിയായ അമ്മയേയും അവരുടെ നാല് മാസം പ്രായമുള്ള രണ്ട് ആണ്‍ മക്കളേയും പറ്റിയാണ് ഈ പറഞ്ഞത്.

പെറ്റ്‌ലാദ് സ്വദേശിനിയും പ്രൈമറി സ്‌കൂള്‍ അധ്യാപികയുമായിരുന്ന സരോജ് ചംഗകാര്‍ തന്റെ ഔജ്യോഗിക ജീവിത്ത്തില്‍ നിന്നും വിരമിച്ച്, അതായത് മറ്റെല്ലാ ഉദ്യോഗസ്ഥരേയും പോലെ സുഖമായി വിശ്രമ ജീവിതം നയിക്കേണ്ട പ്രായം.

എന്നാല്‍ ഇവരാകട്ടെ നാലുമാസം പ്രായ മാത്രമുളള തന്റെ ആണ്‍ മക്കളോടൊപ്പം എപ്പോഴും തിരക്ക് പിടിച്ച 'വിശ്രമ ജീവിതം' ആഘോഷിക്കുന്നു.60 വയസ്സിനിടയില്‍ താന്‍ അനുഭവിച്ച ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ തളരാതെ നില്‍ക്കാന്‍ ഈ അമ്മയ്ക്ക് കരുത്താവുന്നത് അവരുടെ ഇരട്ടക്കുട്ടികളാണ്.

അറുപതാമത്തെ വയസ്സിലാണ് സരോജ വീണ്ടും അമ്മയാകുന്നത്. ആദ്യം ജന്മം നല്‍കിയ രണ്ട് ആണ്മക്കളേയും വിധി തട്ടിയെടുത്തപ്പോള്‍ സരോജയുടെ ജീവിതം ദുഖത്തിലാഴ്ന്നു. രണ്ട് ആണ്‍മക്കളില്‍ ഒരാള്‍ ബ്ളഡ് ക്യാന്‍സര്‍ ബാധിച്ച് 1993 ല്‍ മരിച്ചു. മരിക്കുമ്പോള്‍ ആ മകന്റെ പ്രായം മൂന്ന് വയസ്സ് മാത്രം

രണ്ടാമത്തെ മകന്‍ ഹോട്ടല്‍ മാനേജ് മെന്റില്‍ ബിരുദാനന്തര ബിരുദം നേടി. 45,000 രൂപ ശമ്പളം ലഭിക്കുന്ന തന്റെ ആദ്യ ജോലിയില്‍ പ്രവേശിക്കുന്ന ദിവസം 2012 ജനവവരി 20 . തനിക്ക് ഇഷ്മുളള ഭക്ഷണം ഉണ്ടാക്കി വയ്ക്കാന്‍ അമ്മയോട് പറഞ്ഞിട്ട് പോയ മകന്റെ ശവമാണ് അന്ന് വീട്ടിലെത്തിയത്. ഹോട്ടലില്‍ കുഴഞ്ഞ് വീണ് മരിയ്ക്കുകയായിരുന്ന അയാള്‍

പിന്നീട് മക്കളില്ലാതെ ഒറ്റപ്പെട്ടു പോകുന്നു എന്ന് തോന്നിയ അവസരത്തിലാണ് സരോജവും ഭര്‍ത്താവ് പുരുഷോത്തമും ഡോക്ടറെ കാണാന്‍ തീരുമാനിച്ചു. അപ്പോള്‍ സരോജത്തിന് വയസ്സ് 58. പ്രായം സരോജത്തിന്റെ ഗര്‍ഭദാരണത്തി്‌ന തടസ്സമായില്ല. ആരോഗ്യ പൂര്‍ണമായ ഗര്‍ഭപാത്രമായിരുന്നു അവരുടേത്. എന്നാല്‍ ആര്‍ത്തവം നിലച്ചതിനാല്‍ കൃത്രിമ ഗര്‍ഭദധാരണം നടത്തി

ജനുവരി 20 ന് മകന്‍ മരിച്ച അതേ ദിവസത്തില്‍ 2013 ല്‍ സരോജ വീണ്ടും ഇരട്ടകുട്ടികളുടെ അമ്മയായി. തന്റെ ആണ്‍മക്കള്‍ക്ക് അവര്‍ നല്‍കിയ പേരുകള്‍ ഇതായിരുന്നു ബകുല്‍ എന്നും ഉത്പാല്‍ എന്നും. ഈ പേരുകള്‍ അമ്മയ്ക്ക് നഷ്ടമായ അവരുടെ പ്രിയപ്പെട്ട രണ്ട് ആണ്‍മക്കളുടേതാണ്.പെറ്റ്‌ലാദുകാര്‍ക്ക് സരോജ വെറും അമ്മയല്ല അദ്ഭുത അമ്മയാണ്!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+