കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവജാത ശിശുമരണനിരക്കിലും ഇന്ത്യ മുന്നില്‍

  • By Aswathi
Google Oneindia Malayalam News

New Born Baby
ദില്ലി:ഗര്‍ഭസ്ഥ ശിശു മരണ നിരക്കിലും നവജാതശിശു മരണ നിരക്കിലും ഇന്ത്യ ഒന്നാം സ്ഥാനത്തെന്ന് പഠന റിപ്പോര്‍ട്ട്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവ് ദ ചില്‍ഡ്രണ്‍ന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇന്ത്യയില്‍ ഓരോ വര്‍ഷവും ജനിച്ച ആദ്യ ദിവസം തന്നെ മരിക്കുന്ന കുട്ടികളുടെ എണ്ണം 309,300 ആണെന്ന് കണ്ടത്. അതായത് ആഗോളതലത്തല്‍ ശിശു മരണ നിരക്കില്‍ ഇരുപത്തിയൊമ്പതു ശതമാനം.

176 രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് കഴിഞ്ഞ ദിവസം സേവ് ദ ചില്‍ഡ്രണ്‍ നവജാത ശിശു മരണ നിരക്കുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുള്‍പ്പടെ പത്ത് രാജ്യങ്ങളാണ് ശിശു മരണ നിരക്കില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. നാലാം സ്ഥാനത്തു നില്‍ക്കുന്ന ചൈനയില്‍ അഞ്ചു ശതമാനം മാത്രമാണ് ശിശുമരണ നിരക്ക്. ജനസംഖ്യയില്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന രാജ്യങ്ങളായ ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ തന്നെയാണ് ശിശു മരണ നിരക്കിലും മുന്‍നിരയില്‍.

ശരാശരി തൂക്കം പോലുമില്ലാത്ത കുഞ്ഞുങ്ങള്‍ തെക്കെ ഏഷ്യന്‍ രാജ്യങ്ങളില്‍ ജനിക്കുന്നുണ്ടെന്നും നേരത്തെയുള്ള പ്രസവമാണ് ഇതിന് കാരണമെന്നും പഠനം ചൂണ്ടികാണിക്കുന്നു. 10,000 പേര്‍ക്ക് പതിനാല് ഡോക്ടര്‍മാരോ നേഴ്‌സ്മാരോ മാത്രമാണ് ഉള്ളതെന്നതും തെക്കെ ഏഷ്യന്‍ രാജ്യങ്ങളിലെ ആരോഗ്യമേഖലകളിലെ പരിമിതികളാണ്. പാക്കിസ്താന്‍, എത്യോപ്യ നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലും ശിശുമരണ നിരക്ക് കൂടുതലാണ്.

വികസിത രാജ്യങ്ങളില്‍ ഒരു ശതമാനം മാത്രമാണ് ശിശുമരണ നിരക്ക്. ഇതില്‍ അമേരിക്കയാണ് മുന്‍നിരയില്‍. കൃത്യമായ ആരോഗ്യ സംരക്ഷണ പദ്ധതികളില്ലാത്തതും സുരക്ഷ സംവിധാനത്തിലുള്ള അപര്യാപ്തത എന്നതിലുപരി കൃത്യമായ പരിശീലനമില്ലാത്തതാണ് മരണ നിരക്ക് കൂടാന്‍ കാരണമെന്ന് പഠനം വ്യക്തമാക്കുന്നു. പതിനെട്ട് വയസ്സിനു മുമ്പെയുള്ള വിവാഹവും നേരത്തെയുള്ള ഗര്‍ഭധാരണവും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ മറ്റൊരു വശമാണ്.

English summary
More Indian newborns die on the first day than in any other country. 
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X