കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ 203 ക്രോര്‍പതി എംഎല്‍എമാര്‍

Google Oneindia Malayalam News

currency
ബാംഗ്ലൂര്‍: പണം വാരിയെറിഞ്ഞാലേ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ കഴിയൂ എന്നതൊരു രഹസ്യമല്ല. രാഷ്ട്രീയമല്ല സമുദായവും പണവുമാണ് ഇവിടെ വിധി നിര്‍ണയിക്കുന്നത് എന്നൊരു പറച്ചില്‍ തന്നെയുണ്ട്. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഇതിന്റെ സൂചനകള്‍ ഉണ്ടായിരുന്നു താനും. എന്നാല്‍ ഈ പറച്ചിലുകളെ ശരിവെക്കുന്ന ഒരു കണക്കിലേക്ക് നോക്കൂ. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച 203 എം എല്‍ എമാരും കോടീശ്വരന്മാരാണ്.

ആകെ 224 എം എല്‍ എ മാരാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 203 പേരും കോടീശ്വരന്മാരാണ് എന്നാല്‍ സഭയിലെ കോടീശ്വരന്മാരുടെ എണ്ണം 92 ശതമാനത്തിലും മീതെ. തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിവരങ്ങളെ ആധാരമാക്കിയാണ് ഈ വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ സഭയെ അപേക്ഷിച്ച് 63 ശതമാനമാണ് കോടീശ്വരന്മാരായ എം എല്‍ എമാരുടെ എണ്ണത്തിലെ വര്‍ദ്ധന.

കോണ്‍ഗ്രസിനാണ് ഏറ്റവുമധികം ക്രോര്‍പതി എം എല്‍ എമാര്‍ സ്വന്തമായുള്ളത്. 112 പേരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ കോടീശ്വരന്മാരായി ഉള്ളത്. ബി ജെ പിയിലെ 27 പേരും ജനതാദളിലെ 36 പേരും കോടീശ്വരന്മാരാണ്. ഇരുപാര്‍ട്ടികള്‍ക്കും നിയമസഭില്‍ 40 വീതം അംഗങ്ങളാണ് ഉള്ളത്.

കഴിഞ്ഞില്ല, 74 എം എല്‍ എമാര്‍ക്ക് കാര്യമായ ക്രിമിനല്‍ പശ്ചാത്തലവും ഉണ്ട്. ഇതില്‍ 39 പേര്‍ മാനഭംഗം ശ്രമം, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം എന്നിങ്ങനെയുള്ള ചാര്‍ജ്ജുകള്‍ സ്വന്തം പേരിലുള്ളവരാണ്. അഴിമതിക്കെതിരായ വിധിയെഴുത്ത് എന്ന് പറയപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തിരഞ്ഞെടുത്തവരില്‍ അഴിമതിക്കേസില്‍ പെട്ടിട്ടുള്ള 11 പേരുമുണ്ട്.

English summary
203 members of newly elected 225 member Karnataka assembly are multi - millionaires.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X