കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാഭവന്‍ മണിക്ക് എഡിജിപിയുടെ പിന്തുണ

Google Oneindia Malayalam News

mani
കൊല്ലം: വനംവകുപ്പ് ഉദ്യോഗസ്ഥരെ തല്ലിയ കേസില്‍ സിനിമാതാരം കലാഭവന്‍ മണിക്ക് അപ്രതീക്ഷിതമായ പിന്തുണ. എ ഡി ജി പി ടി പി സെന്‍കുമാറാണ് സിനിമാതാരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്. മണിക്കെതിരെ പരാതി നല്‍കിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയാണ് സെന്‍കുമാര്‍ വിമര്‍ശിച്ചത്. കലാഭവന്‍ മണിയെ അറസ്റ്റ് ചെയ്യാനുള്ള പോലീസിന്റെ തിടുക്കത്തെയും എ ഡി ജിപി എതിര്‍ത്തു.

കറുത്ത വര്‍ഗക്കാരനായതുകൊണ്ടാണോ കലാഭവന്‍ മണിയെ വേട്ടയാടുന്നത് എന്നായിരുന്നു എ ഡി ജി പി സെന്‍കുമാറിന്റെ ചോദ്യം. കലാഭവന്‍ മണിക്ക് പകരം മോഹന്‍ലാലോ, മമ്മൂട്ടിയോ, ജയറാമോ, ദിലീപോ പോലെയുള്ള സൂപ്പര്‍ സ്റ്റാറുകള്‍ ആയിരുന്നെങ്കില്‍ ഇതായിരിക്കുമോ നിങ്ങളുടെ നിലപാട് എന്നും സെന്‍കുമാര്‍ ആരാഞ്ഞു.

വെള്ളക്കാരെ സല്യൂട്ട് ചെയ്യുകയും കറുത്തവരെ ചവിട്ടിത്തേക്കുകയും ചെയ്യുന്ന പോലീസ് മനോഭാവം ഇനിയും മാറിയിട്ടില്ല എന്നും സെന്‍കുമാര്‍ പറഞ്ഞു. മണിയെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി പലയിടത്തും പോലീസിനെ അയച്ചതിനോടും തനിക്ക് യോജിപ്പില്ല - കൊല്ലത്ത് പോലീസ് അസോസിയേഷന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിരപ്പിള്ളിയില്‍ വെച്ച് വാഹനപരിശോധനയ്ക്കിടെ വനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ കലാഭവന്‍ മണി മര്‍ദ്ദിച്ചു എന്നാണ് കേസ്. മണിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തു. കലാഭവന്‍ മണി കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് കലാഭവന്‍ മണിയെ പിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.

English summary
ADGP TP Senkumar criticized Kerala police in Kalabhavan Mani issue. Sen said police targeting Mani because he belongs to lower community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X