Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവധത്തെ മഹത്വവത്ക്കരിച്ച് ഫെയ്സ് ബുക്ക്

ലഖ്‌നൗ: സാങ്കേതിക വിദ്യ ഏത് തരത്തിലുള്ളതും ആയിക്കോട്ടെ അത് ഉപയോഗപ്പെടുത്തുന്ന മനുഷ്യന് വിവേകം ഇല്ലെങ്കില്‍ പിന്നെന്താവും സംഭവിക്കുക. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മനുഷ്യന് വളരെയധികം ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. എന്നാല്‍ നിരന്തരം ഇത്തരം സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നതായാണ് പൊലീസ് പറയുന്നത്.

ഇത്തവണ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫെയ്സ്സ് ബുക്കിനെതിരെയുള്ള കേസ് ഇതാണ് 'ഗോവധ'ത്തെ പ്രോത്സാഹിപ്പിയ്ക്കുന്ന പേജ് ഫെയ്‌സ് ബുക്ക് നിര്‍ത്തലാക്കിയില്ല.ഫേസ് ബുക്കിലൂടെ ഗോവധത്തെ ന്യായയീകരിക്കുന്ന പേജ് ഒരുസംഘം ആളുകള്‍ ആരംഭിച്ചിട്ട് നാളുകളേറെയായി.എന്നാല്‍ ഈ ഒരു ആരോപണത്തെ ഗൗനിക്കാതിരിക്കുകയാണ് ഫെയ്സ് ബുക്ക്.

ലഖ്‌നൗ സ്വദേശികളായ ഐ പി എസ് ഉദ്യോഗസ്ഥന്‍ അമിതാഭ് താക്കുറും ഭാര്യ നൂതന്‍ താക്കൂറുമാണ് ഫേയ്‌സ് ബുക്കിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. ' ആവോ മില്‍ കര്‍ കാട്ടേയ്ന്‍ ഗായ്' എന്ന ഫെയ്സ് ബുക്ക് പേജാണ് ഗോവധത്തെ പ്രേത്സാഹിപ്പിക്കുകയും ഹിന്ദു മതത്തിനും മുസ്ലീം മതത്തിനും എതിരായ തരത്തില്‍ പോസ്റ്റിംഗുകള്‍ നടത്തിയത്.

ഐപി സി സെക്ഷന്‍ 153, 290, 504 എന്നീ വകുപ്പുകള്‍ പ്രകാരവും വിവര സാങ്കേതിക നിയമത്തിലെ 66-0ം വകുപ്പുമാണ് ഫെയ്‌സ് ബുക്കിനെതിരെ ചുമത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ മത സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ഇത്തരത്തില്‍ ഫെയ്‌സ് ബുക്ക് പേജുകള്‍ സൃഷ്ടിക്കുന്നതെന്നും ദന്പതികള്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+