കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളിക്കാര്‍ക്കെതിരെ മതിയായ തെളിവില്ലെന്ന്

Google Oneindia Malayalam News

ദില്ലി: ലോകത്തുള്ള സകലമാന സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും അപമാനമായി എന്ന നിലയിലൊക്കെയാണ് ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍. ഇതുവരെ സ്‌പോര്‍ട്‌സിലോ മറ്റേതെങ്കിലും രംഗത്തോ ഇതിലും വലിയ കള്ളക്കളി ആരും ചെയ്തിട്ടേയില്ല എന്നുതോന്നും ചിലരുടെ പ്രതികരണങ്ങള്‍ കണ്ടാല്‍. എന്നാല്‍ ആരോപണങ്ങളും ചീത്തവിളിയും അവിടെ നില്‍ക്കട്ടെ, ശരിക്കും ശ്രീശാന്തിനെ ജയിലിലടക്കാനുള്ള എന്ത് വകുപ്പാണ് ഉളളതെന്ന് കൂടി നോക്കൂ.

ശ്രീശാന്തിനെയും ഒത്തുകളി വിവാദത്തില്‍പ്പെട്ട മറ്റ് കളിക്കാരെയും ഏറെക്കാലം ജയിലില്‍ അടയ്ക്കാനുള്ള വകുപ്പുകളൊന്നും നിലവില്‍ ഇല്ല എന്നാണ് പല സീനിയര്‍ അഭിഭാഷകരും പറയുന്നത്. പ്രധാനപ്പെട്ട കാര്യം ശ്രീശാന്തിനും മറ്റുള്ളവര്‍ക്കുമെതിരെ പരാതിക്കാരില്ല എന്നതാണ്.

cricketers

രാജസ്ഥാന്‍ റോയല്‍സ് ഇവര്‍ക്കെതിരെ പരാതി നല്‍കും എന്ന് പറയുമ്പോഴും എന്ത് പരാതിയാണ് ഇവര്‍ക്കെതിരെ നല്‍കുക എന്ന കാര്യം അവ്യക്തമാണ്. ഐ പി സി 420 പ്രകാരം വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു എന്ന് പറയുമ്പോഴും സംശയം ബാക്കിയാണ്. ആരെയാണ് ഈ കളിക്കാര്‍ വഞ്ചിച്ചത്. ചൂതാട്ടത്തിനും ഇവരുടെ പേരില്‍ കേസെടുക്കാന്‍ കഴിയില്ല, കാരണം നേരിട്ട് ഇവര്‍ ഇതിന്റെ ഭാഗമായതായി തെളിവുകള്‍ പോലീസിന്റെ പക്കലില്ല.

കളിക്കാര്‍ ടീമിനെ വഞ്ചിച്ചതായി വ്യക്തമായ തെളിവുകള്‍ ഇല്ല. കളിക്കാര്‍ പണം വാങ്ങിയെന്ന് ഇടനിലക്കാര്‍ പറയുന്നതല്ലാതെ ഇത് കളിക്കാര്‍ കോടതിയില്‍ സ്മ്മതിച്ചിട്ടില്ല. പോലീസിനോട് ഒരു താരം കുറ്റം ഏറ്റുപറഞ്ഞു എന്ന് പറയുമ്പോഴും ഇതിന്റെ നിയമസാധുത സംശയകരമാണ്. ജഡ്ജിയുടെയോ അറ്റോര്‍ണിയുടെയോ സാന്നിധ്യമില്ലാതെ നടത്തിയ കുറ്റസമ്മതം തെളിവായി പരിഗണിക്കപ്പെടില്ല എന്നാണ് നിരവധി സ്‌പോര്‍ട്‌സ് സംഘടനകള്‍ക്ക് വേണ്ടി കേസ് വാദിച്ചിട്ടുള്ള സീനിയര്‍ അഭിഭാഷകന്‍ രാഹുല്‍ മെഹ്‌റ പറയുന്നത്.

പിന്നെയുള്ളത് ശ്രീശാന്തിന്റെ പിടിച്ചെടുത്ത ലാപ്‌ടോപിലെ വിവരങ്ങളും ഇ മെയില്‍, മെസഞ്ചര്‍ തുടങ്ങിയവയിലെ വിവരങ്ങളുമാണ്. കളിയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താമെന്നല്ലാതെ ഏറെക്കാലം ശ്രീശാന്തടക്കമുള്ള കളിക്കാരെ ജയിലില്‍ അടക്കാന്‍ ഇത്രയും തെളിവുകള്‍ മതിയാകില്ല എന്നും മുതിര്‍ന്ന അഭിഭാഷകര്‍ പറയുന്നു.

English summary
Senior lawyers feel that it won't be easy to prove criminal liability in a court against cricketers arrested for spot fixing.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X