Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ കാണാന്‍ വിന്‍ധു ധാരാസിംഗ് സാക്ഷിക്കൊപ്പം

മുംബൈ: തലക്കെട്ട് കണ്ട് ഞെട്ടേണ്ട. വാതുവെപ്പുമായി ബന്ധപ്പെട്ട് മുംബൈ പോലീസിന്റെ പിടിയിലായ വിന്‍ധൂ രന്‍ധാവയും എം എസ് ധോണിയുടെ ഭാര്യ സാക്ഷിയും തമ്മില്‍ എന്താണ് ബന്ധം എന്നാണ് ചോദ്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെയും ക്യാപ്റ്റനായ ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പമാണ് വിന്‍ധൂ രന്‍ധാവ ധാരാസിംഗ് ഐ പി എല്‍ മാച്ചുകള്‍ കാണാന്‍ എത്തിയിരുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയിലും ഇരുവരെയും ഒന്നിച്ച് കണ്ടിരുന്നു.

കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ പ്രമാണം. ശ്രീശാന്തിനെ എം എസ് ധോണിയടക്കമുള്ള ഉന്നതര്‍ ചേര്‍ന്ന് കുടുക്കിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ ആരും ഉണ്ടായില്ല. ഒടുവില്‍ അവര്‍ തന്നെ ഈ ആരോപണം നിഷേധിക്കുയും ചെയ്തു. എന്നാല്‍ ധോണി ശ്രീശാന്തിനെ ടീമിലെടുക്കാതിരിക്കാന്‍ ശ്രമം നടത്തിയിരുന്നു എന്ന ആരോപണത്തിന് ഒത്തുകളി വിവാദത്തെക്കാള്‍ പഴക്കമുണ്ട് എന്ന കാര്യം അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

vindhoo-sakshi

ബോളിവുഡ് താരവും ബോക്‌സറുമായ ധാരാസിംഗിന്റെ മകനാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ വിന്‍ധൂ. ഐ പി എല്ലിലെ ഒരു ടീമിന്റെ ഉടമയുമായി വിന്‍ധുവിന് അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. വിന്‍ധുവിന്റെ ഫോണില്‍ ഈ ടീമുടമയുടെ നമ്പര്‍ പോലീസ് പലതവണ കണ്ടതായും സൂചനയുണ്ട്. ബി സി സി ഐ പ്രസിഡണ്ട് എന്‍ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ചെന്നൈ കിംഗ്‌സ്. ജൂപ്പിറ്റര്‍ പവാന്‍ എന്നീ ഇടനിലക്കാരുമായി വിന്‍ധുവിന് ബന്ധമുണ്ടെന്നാണ് സൂചന.

ആരായിരിക്കും ഈ ഐ പി എല്‍ ടീം ഉടമ എന്ന സംശയങ്ങള്‍ക്കിടെയാണ് ധോണിയുടെ ഭാര്യ സാക്ഷിക്കൊപ്പം വിന്‍ധൂ ഐ പി എല്‍ മത്സരങ്ങള്‍ കാണാനെത്തിയ ചിത്രങ്ങള്‍ പുറത്തുവരുന്നത്. സാക്ഷിയും വിന്‍ധുവുമായി നേരത്തെ തന്നെ ബന്ധം ഉണ്ടായിരുന്നതായാണ് സൂചനകള്‍. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് കളിക്കാരും അടക്കം നിരവധി പ്രമുഖര്‍ക്ക് വാതുവെപ്പുമായി ബംന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+