രോഗികളെ പീഡിപ്പിച്ച ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ്

മംഗലാപുരം സ്വദേശിയായ ഡോക്ടര്‍ ദേവീന്ദര്‍ ജിത്താണ് രോഗികളുടെ മേല്‍ ക്രൂരമായ പീഡനമുറകള്‍ പരീക്ഷിച്ച് അത് വീഡിയോവില്‍ കണ്ട് രസിച്ചത്. വാച്ചില്‍ ക്യമാറ പിടിപ്പിച്ചായിരുന്നു ഇയാള്‍ ലൈംഗികകൃത്യം ചിത്രീകരിച്ചിരുന്നത്.
പതിനാല് വയസ്സുമുതല്‍ അമ്പതുവയസ്സ് വരെ പ്രായമുള്ള സ്ത്രീകളാണ് ഡോക്ടറുടെ പീഡനത്തിന് ഇരകളായത്. 2010 മുതല്‍ രണ്ട് വര്‍ഷത്തോളം ഇയാള്‍ രോഗികളെ പീഡിപ്പിച്ചിരുന്നു. സ്വിന്റര്‍ ക്രൗണ്‍ കോടതിയാണ് ഇയാള്‍ക്ക് പന്ത്രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്.
പീഡനത്തിന് വിധേയരായ രോഗികളായ രണ്ട് സ്ത്രീകളുടെ പരാതിയിന്മേലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വിസ്തരിക്കപ്പെട്ട ഇയാളുടെ രോഗികളില്‍ പലരും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തി. ആരോഗ്യമേഖലയ്ക്ക് അപമാനമാണ് ഇയാളെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ഇയാളെ ഡോക്ടര്‍വൃത്തിയില്‍ നിന്നും മെഡിക്കല്‍ കൗണ്‍സില്‍ വിലക്കിയിട്ടുണ്ട്. 1993 ല്‍ മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്നുമാണ് ഇയാള്‍ വൈദ്യപഠനം പൂര്‍ത്തിയാക്കിയത്.












Click it and Unblock the Notifications