കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇംഗ്ലണ്ടില്‍ അഭയംതേടി പാക് ലെസ്ബിയന്‍സ്

Google Oneindia Malayalam News

lesbians
ലണ്ടന്‍: ജീവന്‍ പോയാലും പിരിയില്ല എന്ന വാശിയിലായിരുന്നു പാകിസ്ഥാനി സ്വദേശികളായ ഈ രണ്ടു പെണ്‍കുട്ടികള്‍. ഒരുമിച്ച് ജീവിക്കാന്‍ സ്വന്തം നാട്ടില്‍ പറ്റില്ല എന്നുറപ്പായപ്പോള്‍ ലണ്ടനിലെത്തി അഭയം തേടിയിരിക്കുകയാണ് ഇവര്‍. പാകിസ്ഥാന്‍ സ്വദേശികളും മുസ്ലിം മതവിശ്വാസികളുമായ രെഹ്ന കൗസാറും സോബിയ കമാറുമാണ് വധഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കാതിരുന്ന ഈ ലെസ്ബിയന്‍ ദമ്പതികള്‍.

ഈ മാസം ആദ്യമാണ് ലീഡ്‌സിലെ രജിസ്ട്രാര്‍ ഓഫീസില്‍ ഇരുവരും വിവാഹിതരായത്. മൂന്ന് വര്‍ഷം മുമ്പാണ് തങ്ങള്‍ പര്‌സപരം പരിചയപ്പെട്ടതെന്നും ഒരു വര്‍ഷത്തോളമായി യോര്‍ക് ഷെയറില്‍ ഒരുമിച്ച് താമസിച്ചുവരികയാണെന്നും ഇവര്‍ വിവാഹസമയത്ത് പറഞ്ഞു.

എന്നാല്‍ സ്വവര്‍ഗ വിവാഹം നിഷിദ്ധമായ പാകിസ്ഥാനില്‍ നിന്നും ഇവര്‍ക്കെതിരെ വധ ഭീഷണി വരെ ഉണ്ടായിരുന്നത്രേ. തുടര്‍ന്നാണ് ഇവര്‍ ബ്രിട്ടനിലെത്തി ജീവിക്കാന്‍ തീരുമാനിച്ചത്. ബര്‍മിംഗ്ഹാമില്‍ ബിസിനസ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും.

ലാഹോര്‍ സ്വദേശിയാണ് രെഹ്ന കൗസാര്‍. പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബുരദാനന്തര ബിരുദം നേടിയിട്ടുണ്ട് 34 കാരിയായ ഇവര്‍. തീരുമാനം തികച്ചും വ്യക്തിപരമാണെന്നും പാകിസ്ഥാനില്‍ ജിവിക്കാന്‍ നിയമം അനുവദിക്കില്ല എന്നതുകൊണ്ടാണ് ലണ്ടനിലെത്തിയതെന്നും ഇവര്‍ രജിസ്റ്റര്‍ വിവാഹശേഷം പറഞ്ഞു.

English summary
Rehana Kausar and Sobia Kamar, two former students from Pakistan vows at a registry office in Leeds and they have now applied for political asylum in Britain.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X