മാവോയിസ്റ്റുകളെ സാഹായിച്ച ഒറ്റുകാരന്‍ ആര്?
ദില്ലി: ഛത്തീസ്ഗഡില്‍ 2013 മെയ് 25 ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നില്‍ ഒറ്റുകാരന്‍ ഉണ്ടെന്ന് സൂചന.റാലിയെ പറ്റിയും നേതാക്കളുടെ വിവരങ്ങളും മറ്റും കൃത്യമായി എത്തിച്ചു കൊടുത്ത ഒരു ചാരന്‍. പൂര്‍ണമായും മാവോയിസ്റ്റ് ആക്രമണത്തിന്റ എല്ലാ സവിശേഷതകളും പ്രകടമായിരുന്ന, വളരെ ആസൂത്രിയതായ ഒരു ആക്രമണമായിരുന്നു മെയ് 25 ന് നടന്നത്.
മാവോയിസ്റ്റുകള്‍ അവരുടെ ശത്രുക്കളായി മുദ്രചാര്‍ത്തപ്പെട്ടവരെ തെരഞ്ഞ്പിടിച്ച് കൊല്ലുകയാിരുന്നു. എന്നാല്‍ ഒട്ടേറെ ആളുകളുടെ ഇടയില്‍ നിന്നും തെരഞ്ഞെടുത്ത ആളെ കൊല്ലുക എങ്ങനെ സാധ്യമാകും. ഇങ്ങനെയൊരു സംശയം നില നില്‍ക്കുമ്പോഴാണ് റാലിയില്‍ തന്നെ ഒരു ഒറ്റുകാരന്‍ ഉണ്ടായിരുന്നതായി പൊലിസിന് സംശയം തോന്നുന്നത്. കോണ്‍ഗ്രസ് നേതാവ് നന്ദകുമാര്‍ പട്ടേലിന്റെയും മകന്‍ ദിനേശിന്റെയും കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയങ്ങള്‍ ബാക്കിയാണ്.

അക്രമിക്കാന്‍ തയ്യാറായി സംഭവസ്ഥലത്ത് എത്തുമ്പോള്‍ മാവോയിസ്റ്റുകളില്‍ തന്നെ നന്ദകുമാര്‍ എവിടെയാണ് എന്ന സംശയം സ്വാഭാവികമായും ഉണ്ടാകേണ്ടതാണ്. എന്നാല്‍ കൃത്യമായി തന്നെ തെരഞ്ഞ് പിടിച്ച് ശത്രുവിനെ കൊല്ലാന്‍ മാവോയിസ്റ്റുകള്‍ക്ക് കൃത്യമായ സഹായം ലഭിച്ചിരുന്നു. ഇനി അന്വേഷണം നീളുക ഈ ഒററുകാരനിലേക്കായിരിക്കും.
റാലിയിലെ ഓരോ നീക്കങ്ങളും നക്സലൈറ്റുകള്‍ക്ക് കൃത്യമായി ലഭിച്ചിരുന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. യാത്ര ആരംഭിച്ച വഴിയിലൂടെ തന്നെയാണ് റാലി തിരികെ വന്നതും. എന്നാല്‍ ഇതിനിടയില്‍ വഴിമാറി സഞ്ചരിയ്ക്കാന്‍ തീരുമാനിച്ചിരുന്നു . എന്നാല്‍ അവസാന നിമിഷത്തില്‍ വീണ്ടും തീരുമാനം മാറ്റപ്പെടുകയുമായിരുന്നു.
പട്ടേലിനൊപ്പം സംഭവസമയത്ത് കാറില്‍ യാത്രചെയ്ത കോണ്‍ഗ്രസ് എം എല്‍ എ കവാസി ലക്മയെ നക്‌സലൈറ്റുകള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ പട്ടേലിന്റെ വാഹനത്തിന് അരക്കിലോമീറ്ററിലധികം ദൂരത്തായിരുന്ന അദ്ദേഹത്തിന്റെ മകനെ കണ്ടെത്തുകയും കൈകള്‍ ബന്ധിച്ച ശേഷം വെടിവെച്ച് കൊല്ലുകയുമായിരുന്നു. എന്‍ ഐഎയാണ് സംഭവത്തിനു പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നത്.












Click it and Unblock the Notifications