എന്‍എസ്എസും എസ്എന്‍ഡിപിയും സര്‍ക്കാറിനെതിരെ?

സര്‍ക്കാറില്‍ നിന്ന് ലഭിച്ച സ്ഥാനമാനങ്ങള്‍ രാജി വയ്ക്കണമെന്നും ഇതിനു തയ്യാറാകാത്തവര്‍ സംഘടനയുടെ ഭാരവാഹിത്വം ഒഴിയണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മലിനീകരണ ബോര്‍ഡ്, കേരള ബില്‍ഡിംങ് ആന്റ് കണ്‍സ്ട്രക്ഷന്‍ ബോര്‍ഡ് എന്നിവയിലെ അംഗത്വം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കുലത്തൂര്‍ മധു ഉപേക്ഷിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ എന്‍എസ്എസ് പ്രതിനിധി മധുസൂദനന്‍പിള്ളയും രാജിവച്ചു.
അതേ സമയം ആലപ്പുഴ ഡിസിസി പാസാക്കിയ പ്രമേയത്തില്‍ പ്രതിഷേധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ചേര്‍ത്തലയില്‍ യുഡിഎഫ് സര്‍ക്കാര്‍ തന്ന നക്കാപ്പിച്ച സ്ഥാനം വലിച്ചെറിയാന്‍ തയ്യാറാണെന്നും കോണ്‍ഗ്രസുമായി ഒത്തുതീര്‍പ്പിനില്ലെന്നും അറിയിച്ചിരുന്നു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എംഎ ഷുക്കൂര്‍ സമുദായ വിദ്വേഷം വളര്‍ത്തുകയാണെന്നും എസ്എന്‍ഡിപിക്ക് സ്ഥാനമാനങ്ങള്‍ തന്നത് ഷുക്കൂറിന്റെ ഔദാര്യമല്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.
ഇത് സംബന്ധിച്ച മറുപടി അടുത്ത പാര്‍ലമെന്റെ് തിരഞ്ഞെടുപ്പില്‍ കാണാമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷല്ലാതെ കോണ്‍ഗ്രസ് ദേശീയ നേതാവോ കേന്ദ്രമന്ത്രിമാരോ ഡിസിസിയുടെ പ്രമേയത്തോട് പ്രതികരിച്ചില്ലെന്ന് വെള്ളപ്പള്ളി കുറ്റപ്പെടുത്തി. ഫോണില്‍ വിളിച്ച് നിര്‍ഭാഗ്യകരമായിപ്പോയെന്ന് പറഞ്ഞതല്ലാതെ മുഖ്യമന്ത്രിയും പരസ്യമായി പ്രതികരിച്ചില്ല.
എന്‍എസ്എസുമായി ചേര്‍ന്ന് സോണിയ ഗാന്ധിക്ക് പരാതി നല്‍കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞെങ്കിലും അതിന് എന്‍എസ്എസ് ഇല്ലെന്നായണ് സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.












Click it and Unblock the Notifications