കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ഞുരുകുന്നു, ചെന്നിത്തല ഉപമുഖ്യമന്ത്രിയാകും

  • By Aswathi
Google Oneindia Malayalam News

Oommen Chandy & Ramesh Chennithala
തിരുവനന്തപുരം: മന്ത്രിസഭാ പുന:സംഘടന സംബന്ധിച്ച കോണ്‍ഗ്രസിലെ പ്രതിസന്ധിക്ക് അയവു വരാന്‍ പോകുന്നു. രമേശ് ചെന്നിത്തല ഉപമുഖ്യമന്ത്രി സ്ഥാനം സ്വീകരിച്ചുകൊണ്ട് മന്ത്രിസഭയിലേക്ക് വരാലുള്ള സാധ്യത തെളിഞ്ഞു. ഇന്ദിരാഭവനില്‍ ചെവ്വാഴ്ച്ച വെകിട്ട് നടന്ന രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. എന്നാല്‍ അന്തിമ തീരുമാനം ഹൈക്കാമാന്റുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാത്രമേ ഉണ്ടാവുകയുള്ളു.

ഉപമുഖ്യമന്ത്രി പദവും റവന്യു വകുപ്പുമായിരിക്കും ചെന്നിത്തലയ്ക്ക്. മന്ത്രിസഭയിലെ രണ്ടാം സ്ഥാനം തന്നെ ചെന്നിത്തലയ്ക്ക് നല്‍കണം എന്ന ഐ ഗ്രൂപ്പിന്റെ ആവശ്യത്തെ പരിഗണിച്ച് ആഭ്യന്തര വകുപ്പ് തിരുവഞ്ചൂരില്‍ നിന്ന് മുഖ്യമന്ത്രി ഏറ്റെടുക്കും. പകരം മറ്റേതെങ്കിലും വകുപ്പ് തിരുവഞ്ചൂരിന് നല്‍കും. ചെന്നിത്തല ഒഴിയുന്ന കെപിസിസി പ്രസിഡന്റ് സ്ഥാനം ജി കാര്‍ത്തികേയന്‍ ഏറ്റെടുക്കുന്നതോടെ സ്പീക്കര്‍ സ്ഥാനത്തേക്ക് വിഡി സതീശനും തിരുവഞ്ചൂരുമാണ് പരിഗണനയിലുള്ളത്.

റവന്യൂ വകുപ്പും ചെന്നിത്തലയ്ക്കാവുമ്പോള്‍ അടൂര്‍ പ്രകാശിന് പഴയ ആരേഗ്യ വകുപ്പും വിഎസ് ശിവകുമാറിന് ഗതാഗതവും ലഭിക്കും. എന്നാല്‍ ഇതിനെല്ലാം മുന്നെ ഉപമുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച കാര്യം മുഖ്യമന്ത്രി ഘടക കക്ഷികളുമായും ഹൈക്കമാന്റുമായും സംസാരിച്ച് അനുമതി നേടണം.

യുഡിഎഫി കണ്‍വീനര്‍ പിപി തങ്കച്ചന്‍ ചൊവ്വാഴ്ച്ച രാവിലെ മുഖ്യമന്ത്രിയെയും ചെന്നിത്തലയെയും കണ്ട് പ്രശ്‌നത്തിന് പരിഹാരം എത്രയും പെട്ടന്ന് കാണാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ആഭ്യന്തരം തന്നെ വേണമെന്ന് ഐ ഗ്രൂപ്പും അതൊഴിച്ച് ഏത് നിര്‍ദ്ദേശവും സ്വീകരിക്കാമെന്ന് എ ഗ്രൂപ്പും നിര്‍ബന്ധം പിടിച്ച സാഹചര്യത്തില്‍ ചര്‍ച്ച തന്നെ വഴിമുട്ടിപ്പോയിരുന്നു. എന്നാല്‍ പ്രശ്‌ന നിര്‍ദ്ദേശം കേരളത്തില്‍ തന്നെ ഉയരമണമെന്ന് ഹൈക്കമാന്റും ഉറച്ചു നിന്നതോടെയാണ് ചെറിയ വിട്ടു വീഴ്ച്ചയ്ക്ക് ഇരു കൂട്ടരും തയ്യാറായത്.

English summary
Ramesh Chenanithala may get into cabinet soon as congress party reach into conclusions after long controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X