കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആംവേ സിഇഒയുടെ അറസ്റ്റ് എഡിജിപി അന്വേഷിക്കും'

  • By Aswathi
Google Oneindia Malayalam News

Thiruvanchoor Radhakrishnan
തിരുവന്തപുരം: ആംവേ ഇന്ത്യ മേധാവിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി അറസ്റ്റ് ചെയ്ത സംഭവം എഡിജിപി അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉത്തരമേഖല എഡിജിപി ശങ്കര്‍ റെഡിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. താരതമ്യേന കുറഞ്ഞ തുകയുടെ പേരിലുള്ള മൂന്ന് കേസുകളിലാണ് കമ്പനി മേധാവിയെ അറസ്റ്റ് ചെയ്തതെന്ന ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍ദ്ദേശമെന്നും മന്ത്രി പറഞ്ഞു.

തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ യാതൊരു വിട്ടു വീഴ്ച്ചയും ഇല്ലെന്നു പറയുമ്പോഴും മന്ത്രി തന്നെ സമ്മതിക്കുന്നു താരതമ്യേന കറഞ്ഞ തുകയുടെ പേരിലാണ് അറസ്റ്റ് സംഭവിച്ചതെന്ന്.അപ്പോഴെന്തിനാണ് ക്രൈംബ്രാഞ്ചിനെതിരെ അന്വേഷിക്കാന്‍ എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്? നിസ്സാരമെന്നു കണക്കാക്കാവുന്ന തുകയ്ക്കുള്ള തട്ടിപ്പ് നടത്താം എന്നാണോ മന്ത്രി പറഞ്ഞു വരുന്നത്?. അല്ലെങ്കില്‍ അറസ്റ്റിനെ നിരാശാജനകമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി സച്ചില്‍ പൈലറ്റ് വിമര്‍ശിച്ചതിന്റെ ചുട് തട്ടിയിട്ടോ എന്നത് പ്രതിപക്ഷം ചിന്തിച്ചു തുടങ്ങിക്കാണും.

ആംവേ ഇന്ത്യ മാനേജിങ് ഡയറക്ടറും അമേരിക്കന്‍ പൗരനുമായ വില്ല്യം സ്‌കോട് പിക്‌നിക്കിനെയും ഡയറക്ടര്‍മാരെയും അറസ്റ്റ് ചെയ്തതില്‍ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചതിനു ശേഷം തിരുവഞ്ചൂര്‍ എഡിജിപി വിന്‍സണ്‍ എം പോളുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് നിര്‍ദ്ദേശം എഡിജിപി ശങ്കരിന് നല്‍കിയതും. വ്യവസായികളുടെ സംഘടനയായ ഫിക്കിയും ആംവേ ഇന്ത്യയ്‌ക്കെതിരെയുള്ള കേരളത്തിന്റെ നടപടിയെ വിമര്‍ശിച്ചിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാവുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മാതാവ് നല്‍കുന്ന വിലയെക്കാള്‍ ആറുമുതല്‍ പത്തിരട്ടി വരെ വിലയിലാണ് ആംവേ വിറ്റഴിച്ചത്. ഇത്തരത്തില്‍ മണിചെയില്‍ ശൃഖങ്ങളിലൂടെ ആംവേ നടത്തിയ പ്രവര്‍ത്തനത്തിലൂടെ പ്രതി വര്‍ഷം 48 കോടി രൂപയുടെ ലാഭമുണ്ടാക്കിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
ADGP will probe the arrest of Amway India Chief William Scott Pinckney by the Kozhikode crime branch, said Home Minister Thiruvanchoor Radhakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X