കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോളാര്‍ തട്ടിപ്പ്: ഇടതുസര്‍ക്കാര്‍ നടപടിയെടുത്തു'

  • By Aswathi
Google Oneindia Malayalam News

Kodiyeri Balakrishnan
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പിനെതിരെ ഇടതു സര്‍ക്കാര്‍ കര്‍ശന നടപടി എടുത്തതിനെ തുടര്‍ന്നാണ് തട്ടിപ്പു സംഘം പ്രവര്‍ത്തന മേഖല തമിഴ്‌നാട്ടിലേക്ക് മാറ്റിയതെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് ഭരണത്തിലെത്തിയപ്പെള്‍ അവര്‍ തിരുച്ചു വന്നതാണ് ഇപ്പോഴുണ്ടായ പ്രശ്‌നമെന്നും കോടിയേരി പറഞ്ഞു.

സോളാര്‍ തട്ടിപ്പു കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനെ ഇടത് സര്‍ക്കാര്‍ സംരക്ഷിച്ചുവെന്ന് നേരത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. പിഎ ടെന്നി ജോപ്പാനെയും ഗണ്‍മാന്‍ സലീം രാജയെയും മാറ്റിനിര്‍ത്തിയെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്യുന്ന സലീമിനെ സസ്‌പെന്റ് ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് കോടിയേരി ആരോപിച്ചു.

പതിനായിരം കോടി രൂപ തട്ടാനായിരുന്നു തട്ടിപ്പു സംഘം പദ്ധതിയിട്ടതെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയത് അന്വേഷണ വിധേയമാക്കണം. ഇടതു സര്‍ക്കാറിന്റെ കാലത്ത് ആരെങ്കിലും തട്ടിപ്പു സംഘത്തെ സഹായിച്ചിട്ടുണ്ടെങ്കില്‍ അതും അന്വേഷിക്കാം. കോടിയേരി പറഞ്ഞു.

ജുഡീഷ്യല്‍ അന്വേഷണത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടിക്ക് തുടരാമെന്നും എന്നാല്‍ കുറ്റം തെളിയിക്കപ്പെടും എന്നറിയാവുന്നതിനാലാണ് മുഖ്യമന്ത്രി രാജി വച്ച് മാറി നില്‍ക്കാത്തതെന്നും കോടിയേരി പറഞ്ഞു. അതിനാല്‍ സര്‍ക്കാറിനെതിരെ ഇനിയും സമരം നടത്തുമെന്നും സമരം അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി ശ്രമിക്കേണ്ടെന്നും കോടിയേരി വ്യക്തമാക്കി.

English summary
LDF governmente took action against solar scam, said Kodiyeri Balakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X