ആഭ്യന്തര മന്ത്രിയുടെ കരണത്തടിക്കണമെന്ന് വിഎസ്

സഭയില്‍ അസഭ്യം പറഞ്ഞ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മുഖത്തടിക്കുകയാണ് വേണ്ടതെന്നായിരുന്നു വി എസിന്റെ അഭിപ്രായം. കൈയ്യെത്താത്ത ദൂരത്തായിപ്പോയി, പോരാത്തതിന് നിയമസഭയും, അല്ലായിരുന്നെങ്കില്‍ തിരുവഞ്ചൂരിനിട്ട് പൊട്ടിച്ചേനെ എന്നാണ് പ്രതിപക്ഷനേതാവ് പറയാതെ പറഞ്ഞുവെച്ചത്. സഭ പിരിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വി എസിന്റെ രോഷം അണപൊട്ടിയൊഴുകിയത്.
സോളാര്‍ തട്ടിപ്പ് കേസില്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്ജിന് പറയാനുള്ളത് പറയാന്‍ അനുവദിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഓഫീസ് നടത്തിയ അഴിമതിയില്‍ മുഖ്യമന്ത്രിക്ക് മാത്രം പങ്കില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. എന്ത് പേരിട്ട് വിളിച്ചാലും അഴിമതി അഴിമതി തന്നെയാണ്.
മുഖ്യമന്ത്രി രാജിവെക്കണമെന്നത് പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യമാണ്. എന്നാല്‍ മലര്‍ന്ന് കിടന്ന് തുപ്പുന്ന പോലെ പെരുമാറുന്ന മുഖ്യമന്ത്രി ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്. ലാത്തിച്ചാര്‍ജ്ജും വെടിവെപ്പും നടത്തി അഴിമതി ഒളിപ്പിച്ചുവെക്കാമെന്ന് കരുതരുതെന്നും വി എസ് മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications