കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണവിലയില്‍ ഇടിവ്? ആശങ്കകള്‍ തുടരുന്നു

  • By Meera Balan
Google Oneindia Malayalam News

മുംബൈ : സ്വര്‍ണവില വീണ്ടും താഴേക്ക് പോകുന്നതായാണ് വിപണിയില്‍ നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍. മൂന്ന് വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കിലേക്കാണ് സ്വര്‍ണത്തിന്റെ യാത്ര. യു എസിന്റെ സാമ്പത്തിക നയങ്ങള്‍ പിന്‍വലിക്കുന്നത് വിപണിയില്‍ സ്വര്‍ണ വില ഇടിയാന്‍ വീണ്ടും കാരണമാകുമോ എന്ന ആശങ്കകള്‍ നിലനില്‍ക്കുന്നു.

Gold

അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1180 ഡോളറാണ്. മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ ആഗോള വിപണിയില്‍ പല തവണ സ്വര്‍ണത്തിന് വിലയിടിവ് നേരിട്ടിട്ടുണ്ട്. 32,000 രൂപയ്ക്ക് മുകളില്‍ 10 ഗ്രാം സ്വര്‍ണം വിറ്റിരുന്ന ഇന്ത്യയില്‍ ഇപ്പോള്‍ 22k സ്വര്‍ണത്തിന്റെ വില 24, 500 ആണ്.

അമേരിക്കന്‍ ഫെഡറല്‍ റിസേര്‍വ് സാമ്പത്തിക പാക്കേജുകള്‍ 2013 ല്‍ പിന്‍വലിക്കുമെന്നുള്ള ആശങ്കയാണ് സ്വര്‍ണവില ഇടിയാന്‍ കാരണം. ഡോളര്‍ കരുത്ത് നേടുന്നതും സ്വര്‍ണത്തിന്റെ മാറ്റ് കുറയ്ക്കുന്നു.

വന്‍തോതില്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യയില്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ പോകുന്നത്. അതിനാല്‍ തന്നെ ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഇനിയും കുറയാം. ചൈനയും സ്വര്‍ണത്തോടുള്ള ഭ്രമത്തെ താല്‍ക്കാലികയായെങ്കിലും നിര്‍ത്തി വച്ചിരിക്കുകയാണ്.

English summary
Gold prices plunged to a 3-year low, as worries surfaced over the US Federal Reserve's unwinding of its quantitative easing programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X