കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെരുമഴയില്‍ കുതിര്‍ന്ന് ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

രാജ്യമാകമാനം മഴയുടെ താണ്ഡവം. രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ മഹാരാഷ്ട്രയും മുബൈയും മുങ്ങി. റെയില്‍,റോഡ് ഗതാഗതം അവതാളത്തിലായതോടെ ജനജീവിതം ദുരിത പൂര്‍ണമായി. പലയിടത്തും റെയില്‍വേ ട്രാക്കുകള്‍ വെള്ളത്തിനടിയിലായി.

ഗുജറാത്തിലും മഴ ശക്തമാണ്. ദക്ഷിണ ഗുജറാത്തിലെ വല്‍സാദ് ആണ് വലിയ മഴക്കെടുതിയില്‍ പെട്ടത്. ഇവിടെ റെയില്‍വേ സ്റ്റേഷനില്‍ രണ്ട് അടിയിലേറെ ഉയരത്തില്‍ വെള്ളം കയറി. എല്ലാ ദീര്‍ഘ-ഹ്രസ്വ ദൂര ട്രെയിനുകളും മുടങ്ങി.

വെള്ളം താഴുന്നതുവരെ മുബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കും ദില്ലിയിലേക്കുമുള്ള ട്രെയിനുകള്‍ പലയിടങ്ങളിലായി നിര്‍ത്തിയിട്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.കേരളത്തിലും മഴ ശക്തമായി തുടരുകയാണ്.

പെയ്യട്ടങ്ങനെ പെയ്യട്ടെ

പെയ്യട്ടങ്ങനെ പെയ്യട്ടെ

കനത്ത മഴയില്‍ റോഡ് പുഴയായി. ഇനി അല്‍പം വെള്ളക്കളിയാകാം. മുംബൈയിലെ താനെയില്‍ റോഡില്‍ നിറഞ്ഞ വെള്ളത്തില്‍ കളിക്കുന്ന സ്‌കൂള്‍കുട്ടികള്‍

മഴയെ തടുക്കാനെങ്കിലും ഇത് ഉപകരിക്കട്ടെ

മഴയെ തടുക്കാനെങ്കിലും ഇത് ഉപകരിക്കട്ടെ

കച്ചവടം മഴകാരണം കുളമായെങ്കിലും തന്റെ കൊച്ചുകട ഇയാള്‍ക്ക് മഴയില്‍ നിന്ന് രക്ഷയായി. മഴയില്‍ കച്ചവട സാധനങ്ങള്‍ കുടപോലെവെച്ച് നടക്കുന്ന ഭേല്‍ പൂരി വില്‍പനക്കാരന്‍. ദില്ലിയില്‍ നിന്നുള്ള ദൃശ്യം.

രാജ്യ കവാടത്തിന്റെ പ്രതിബിംബം

രാജ്യ കവാടത്തിന്റെ പ്രതിബിംബം

ശക്തമായ മഴയില്‍ ദില്ലിയിലെ ഇന്ത്യാ ഗേറ്റിനോട് ചെര്‍ന്നുണ്ടായ വെള്ളക്കെട്ട്. വെള്ളക്കെട്ടില്‍ നിഴലിക്കുന്നതോ ഇന്ത്യാ ഗേറ്റിന്റെ പ്രതിബിംബവും.

വര്‍ണക്കുടകളുണ്ടല്ലോ

വര്‍ണക്കുടകളുണ്ടല്ലോ

കനത്ത മഴയില്‍ കൂട ചൂടുകയ്യാതെ എന്ത് ചെയ്യാന്‍. ഹൈദരാബാദില്‍ ചാര്‍മിനാറിന് മുന്നിലെ ഒരു രാത്രിമഴക്കാഴ്ച

വെള്ളത്തില്‍ മുങ്ങിയ യാത്ര

വെള്ളത്തില്‍ മുങ്ങിയ യാത്ര

മരുഭൂമിയുടെ നാടെങ്കിലും രാജസ്ഥാനിലെ ജയ്പൂരിനോട് മഴക്ക് പരിഭവമൊന്നുമില്ല. ശക്തമായ മഴയില്‍ റോഡില്‍ വെള്ളം നിറഞ്ഞപ്പോല്‍ ജെയ്പൂരില്‍ നിന്നുള്ള കാഴ്ച.

മഴയെടുത്ത വഴി

മഴയെടുത്ത വഴി

കനത്ത മഴ കേരളത്തിലും തുടരുകയാണ്. കോഴിക്കോടിനടുത്ത് കക്കയത്ത് മഴയില്‍ മണ്ണിടിഞ്ഞ് തകര്‍ന്ന റോഡ്.

പുഴയോ അതോ റോഡോ

പുഴയോ അതോ റോഡോ

ഏത് എക്‌സ്പ്രസ് ഹൈവേയും മഴക്കൊരു പ്രശ്‌നമല്ല. ദില്ലി-ഗുര്‍ഗ്വോണ്‍ എക്‌സപ്രസ് വെയില്‍, ഹീറോ ഹോണ്ട ചൗക്കില്‍ വെള്ളം കയറിയപ്പോള്‍.

English summary
Heavy rains continued to lash Mumbai and most parts of Maharashtra for the second consecutive day on Friday, impacting normal life across the state, officials said here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X