കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപകര്‍ സ്കൂളിലെ ഉച്ചഭക്ഷണം ബഹിഷ്കരിയ്ക്കുന്നു

  • By Meera Balan
Google Oneindia Malayalam News

ബാംഗ്‌ലൂര്‍: രാജ്യത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതിയെ ഏറെ സംശയത്തോട് കൂടിയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്. ബിഹാറില്‍ ഉണ്ടായ ഉച്ചഭക്ഷണ ദുരന്തത്തില്‍ 23 കുട്ടികള്‍ കൊല്ലപ്പെട്ടിരുന്നു. അതിനുശേഷം ബിഹാറിലും തമിഴ് നാട്ടിലുമൊക്കെ തൊട്ടടുത്ത ദിവസങ്ങളില്‍ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് വിഷബാധയേറ്റിരുന്നു. ഈ ഒരു സാഹചര്യം കണക്കിലെടുത്താണ് സുരക്ഷിതമാല്ലാത്ത സൗജന്യ ഉച്ചഭക്ഷണ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധവുമായി ബിഹാറിലെ മൂന്ന് ലക്ഷത്തോളം അധ്യാപകര്‍ രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ 25 മുതല്‍ സൗജന്യ ഉച്ചഭക്ഷണം ബഹിഷ്‌ക്കരിയ്ക്കാനാണ് നീക്കം.

ബിഹാറിലെ ചപ്രയില്‍ ഉണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നല്‍കിയ ഭക്ഷണ സാധനങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ചത്ത പല്ലിയുടെ അവശിഷ്ടം മുതല്‍ അഴുകി ദ്രവിച്ച എലിയെ വരെ കിട്ടി. ഈ ഒരു സാഹചര്യത്തിലാണ് സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിയ്ക്കുന്നതില്‍ നിന്നും കുട്ടികളെ രക്ഷകര്‍ത്താക്കള്‍ വിലക്കുന്നത്.

ദില്ലിയിലെ പ്രതിഷേധം

ദില്ലിയിലെ പ്രതിഷേധം

ബീഹാര്‍ ഉച്ചഭക്ഷണ ദുന്തത്തില്‍ പ്രതിഷേധിച്ച് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുന്നതിന് വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ബച്പന്‍ ബചാവോ ആന്ദോളന്‍ പ്രവര്‍ത്തകര്‍ ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍

പട്‌ന

പട്‌ന

ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളെ ആദ്യം പ്രവേശിപ്പിച്ചിരുന്ന ആശുപത്രി വാര്‍ഡില്‍ ഗ്യാസ് ചോര്‍ച്ച ഉണ്ടായതിനെത്തുടര്‍ന്ന് മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍

നെയ് വേലി

നെയ് വേലി

നെയ് വേലിയില്‍ സ്‌കൂള്‍ ഉച്ചഭക്ഷത്തില്‍ നിന്ന വിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടികള്‍.

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധ

ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയ പെണ്‍കുട്ടിയെ ലോക് ജനശക്തി പാര്‍ട്ടി (LJP) നേതാവ് രാം വിലാസ് പാസ്വാന്‍ സന്ദര്‍ശിയ്ക്കുന്നു. പട്‌ന മെഡിക്കല്‍ കോളെജിലും പട്‌നയിലെ ആശുപത്രികളിലും ചികിത്സ തേടിയവരെയാണ് സന്ദര്‍ശിയ്ക്കുന്നത്.

ആശുപത്രിയില്‍

ആശുപത്രിയില്‍

ആശുപത്രിയില്‍ എത്തി കുട്ടികളെ രാം വിലാസ് പാസ്വാന്‍ സന്ദര്‍ശിയ്ക്കുന്നു

സൗജന്യ ഉച്ചഭക്ഷണം

സൗജന്യ ഉച്ചഭക്ഷണം

ഉച്ചഭക്ഷണത്തിനായി നിരന്ന് നില്‍ക്കുന്ന സ്‌കൂള്‍ കുട്ടികള്‍. പട്‌നയിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം

ഭക്ഷണം ജീവനെടുക്കുമ്പോള്‍

ഭക്ഷണം ജീവനെടുക്കുമ്പോള്‍

ചപ്രയില്‍ ഉച്ചഭക്ഷണം കഴിച്ച് മരിച്ച കുട്ടികളുടെ ബന്ധുക്കള്‍

English summary
Just in a recent incident, three lakh school teachers in Bihar have decided to boycott the mid-day meal scheme from July 25 to get rid of non-academic work. A week after the death of 23 children from eating a contaminated mid-day meal in Saran district, teachers are in no mood to assist the government in running the scheme.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X