കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിസ്ഥിതി സംരക്ഷണത്തിനായി സച്ചിന്‍

  • By Soorya Chandran
Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പരിസഥിതി സംരക്ഷണത്തിന് ആരാധകരോട് ആഹ്വാനം ചെയ്തു. പ്രകൃതി വിഭവങ്ങള്‍ നശിപ്പിക്കരുതെന്നും പ്രകൃതി സംരക്ഷണത്തിനുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കണമെന്നും സച്ചിന്‍ പറഞ്ഞു.

തോഷിബയുടെ പ്രകൃതി സംരക്ഷണ പദ്ധതിയായ 'ബാറ്റ് ഫോര്‍ ദ പ്ലാനെറ്റ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

Sachin Tendulkar

നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും അവരുടേതായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടു. പെട്ടൊന്നൊരു ദിവസം ഇതിന്റെ ഫലം കാണാനാകില്ലെന്നും സച്ചിന്‍ പറഞ്ഞു. നമ്മുടെ ആരോഗ്യം സൂക്ഷിക്കുന്നതുപോലെ പ്രൃതിയുടെ ആരോഗ്യവും സൂക്ഷിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. ഓരോ തവണയും മികച്ച പ്രകടനം കാഴ്ചവച്ച് ഡ്രസ്സിങ് റൂമിലെത്തുമ്പോള്‍, അടുത്ത തവണ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നാണ് നമ്മോട് ആവശ്യപ്പെടുക. അതുപോലെ തന്നെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളും നമ്മള്‍ ഓരോ തവണയും മെച്ചപ്പെടുത്തണം-സച്ചിന്‍ പറഞ്ഞു.

വിവധ പരിസ്ഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി കുട്ടികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്ക് സച്ചിന്‍ സമ്മാനം നല്‍കി. നാല്‍പത് സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്.

കുട്ടികള്‍ മികച്ച കലാകാരന്‍മാരാണെന്നും അവര്‍ക്ക് നമ്മള്‍ നേരിടുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച് നല്ല ബോധ്യമുണ്ടെന്നും സമ്മാനങ്ങള്‍ വികരണം ചെയ്തുകൊണ്ട സച്ചിന്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങള്‍ കുറവായ കുട്ടികളെ സഹായിക്കുന്നതിനായി മത്സരത്തിലെ ചിത്രങ്ങള്‍ ലേലം ചെയ്യുമെന്നും സച്ചിന്‍ അറിയിച്ചു.

English summary
Legendary batsman Sachin Tendulkar Friday advised his fans not to waste natural resources and double up efforts to save the environment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X