കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജവരന്‍ യുവതികളില്‍ നിന്ന് തട്ടിയത് 45ലക്ഷംരൂപ

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: വ്യാജ വരന്‍ ചമഞ്ഞ് യുവാവ് തട്ടിയെടുത്തത് 45 ലക്ഷം രൂപ. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ മൂന്ന് യുവതികളും അവരുടെ കുടുംബവുമായി പരിചയത്തിലായ യുവാവാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനില്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞാണ് യുവാവ് പെണ്‍കുട്ടികളുമായി അടുക്കുന്നത്. 2013 ഫെബ്രുവരിയിലാണ് യുാവാവ് സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടത്. അമ്മയ്ക്ക് സുഖമില്ലെന്നും പണം അത്യാവശ്യമാണെന്നും അറിയിച്ച് ഓരോ പെണ്‍കുട്ടിയില്‍ നിന്നും 15 ലക്ഷം രൂപ വീതം ഇയാള്‍ കൈക്കലാക്കി.

Ahmedabad

അഹമ്മദാബാദ്, വഡോദര, രാജ്‌കോട്ട് എന്നിവിടങ്ങളിലെ സന്പന്ന കുടുംബങ്ങളിലുള്ള പെണ്‍കുട്ടികളാണ് തട്ടിപ്പിനിരയായത്. മാട്രിമോണിയലിലൂടെ പരിചയത്തിലായ ഇയാള്‍ മൂന്ന് പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബാഗംങ്ങള്‍ക്കും ഒരേ സമയം തന്നെ വിവാഹ വാഗ്ദാനം നല്‍കി. വീട്ടുകാരുടെ വിശ്വാസം നേടിയ ശേഷം മാര്‍ച്ച് മാസത്തിലാണ് ഇയാള്‍ തന്റെ തട്ടിപ്പ് ആരംഭിയ്ക്കുന്നത്. നാട്ടിലുള്ള അമ്മയ്ക്ക് ഒരു ശസ്ത്രക്രിയ ഉണ്ടെന്നും എത്രയും വേഗം 15 ലക്ഷം രൂപ എത്തിയ്ക്കണമെന്നും അയാള്‍ പറഞ്ഞു. താന്‍ ഇത്രയും പണം ഒരുമിച്ച് അയക്കുന്നത് മൂലം ഇന്ത്യന്‍ ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പെടുമെന്നും ഇയാള്‍ പറഞ്ഞു.

മെഹ്‌സാനയിലെ കോ-ഓപ്പറേറ്റീവ് ബാങ്കില്‍ പണം നിക്ഷേപിയ്ക്കാന്‍ ഇദ്ദേഹം പെണ്‍കുട്ടികളുടെ കുടുംബത്തോട് ആവശ്യപ്പെട്ടു.യുവാവില്‍ വിശ്വാസം തോന്നി മൂന്ന് പെണ്‍കുട്ടികളുടെ കുടുംബങ്ങളും യുവാവ് ആവശ്യപ്പെട്ട പണം ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍ പണം കിട്ടിയതോടെ യുവാവ് പെണ്‍കുട്ടികളുമായുള്ള ബന്ധം അവസാനിപ്പിച്ചു. തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതിയുമായി രംഗത്തെത്തിയത്. മെഹ്‌സാനയിലെ യുവാവിന്റെ സഹോദരന്റെ അക്കൗണ്ടിലേക്കാണ് പണം ഇട്ടത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. യുവാവ് മുംബൈയില്‍ നിന്നാണ് പെണ്‍കുട്ടികളോട് ചാറ്റ് ചെയ്തിരുന്നതെന്ന് കണ്ടെത്തി. ഇയാലുടെ പേര് പ്രസിദ്ധപ്പെടുത്തിയിടടില്ല. പ്രതിയുടെ അറസ്റ്റിന് ശേഷം മാത്രമേ പേര് വെളിപ്പെടുത്തൂ എന്ന് പൊലീസ് പറഞ്ഞു.

English summary
A youth who initially seemed to be Mr Right turned out to be Shree 420 who duped three girls of Gujarat. The three girls who belong to wealthy families of Ahmedabad, Vadodara and Rajkot were cheated of Rs 45 lakh by this glib talker who posed as an eligible bachelor based in the UK on matrimonial sites.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X