കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പുതിയ ചോര്‍ച്ചകള്‍

  • By Aswathi
Google Oneindia Malayalam News

Mullapperiyar
കുമളി: കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ പുതിയ ദ്വാരങ്ങള്‍ കണ്ടെത്തി. 17, 18 ബ്ലോക്കിനിടയില്‍ ആറിടങ്ങളിലായാണ് പുതിയ ദ്വാരങ്ങള്‍ കണ്ടെത്തിയത്. ഈ ഭാഗത്തുകൂടെ വെള്ളം ചീറ്റിത്തെറിക്കാന്‍ തുടങ്ങി. 134.8 അടിയാണ് ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ചോര്‍ച്ച കൂടാന്‍ സാധ്യതയുണ്ടെന്നതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്.

17,18 ബ്ലോക്കുകളില്‍ നേരത്തെ ചെറിയ രീതിയിലുള്ള ചോര്‍ച്ച കണ്ടെത്തിയിരുന്നു. എന്നാല്‍ ചോര്‍ച്ച പുറത്തു കാണാതിരിക്കാന്‍ അറ്റകുറ്റപ്പണിക്കിടെ തമിഴ്‌നാട് ഇവിടെ സിമന്റ് പൂശി അടച്ചുവച്ചിരിക്കയായിരുന്നു. ഇതും മറികടന്നാണ് ഇപ്പോള്‍ വെള്ളം ചീറ്റിഒഴുകുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സംഭരണശേഷി കവിയുന്ന സാഹചര്യത്തില്‍ വേണ്ട നിയമനടപടികളും സുരക്ഷാക്രമീകരണങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജലവിഭവ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തി.

അതേസമയം മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീം കോടതിയില്‍ കേരളത്തിന്റെ വാദം ബുധനാഴ്ച അവസാനിക്കാനാണ് സാധ്യത. കേസിന്റെ വിശദാംശങ്ങളെ കുറിച്ചറിയാന്‍ ജലവിഭവ മന്ത്രി പിജെ ജോസഫ് ദില്ലിയിലെത്തിയിട്ടുണ്ട്.

English summary
Following heavy rain the water level in Mullaperiyar dam has reached 134.8 feet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X