കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

5മക്കളെ കൊന്ന ബറേലയുടെ സഹായത്തിന് ഭാര്യമാര്‍

Google Oneindia Malayalam News

death penalty
ജബല്‍പൂര്‍: അഞ്ച് പെണ്‍മക്കള കഴുത്തറുത്ത് കൊലപ്പെടുത്തിയ മഗന്‍ലാല്‍ ബറേലയ്ക്ക് വിചാരണസമയത്ത് സഹായവുമായി എത്തിയത് സ്വന്തം ഭാര്യമാര്‍. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മമാരായ ബറേലയുടെ രണ്ടു ഭാര്യമാരും ഭര്‍ത്താവിന്റെ സഹായത്തിനായി എത്തുകയായിരുന്നു.

മഗന്‍ലാല്‍ ബറേലയെ വധശിക്ഷയ്ക്ക് വിധേയനാക്കാനുള്ള ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ആഗസ്ത് എട്ടിന് വധശിക്ഷ നടപ്പാക്കാനായിരുന്നു ജില്ലാ കോടതിയുടെ വിധി. എന്നാല്‍ വധശിക്ഷ സ്‌റ്റേ ചെയ്യാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം രാത്രിയോടെ ലഭിച്ചതായി ജബല്‍പൂര്‍ ജയില്‍ അധികൃതര്‍ അറിയിച്ചു.

അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ ബറേലയുടെ ദയാഹര്‍ജി കഴിഞ്ഞ മാസം രാഷ്ട്രപതി തള്ളിയിരുന്നു. എട്ട് വയസ്സില്‍ താഴെയുള്ള അഞ്ച് പെണ്‍മക്കളെ മഴു ഉപയോഗിച്ച് ഇയാള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. 2010 ലായിരുന്നു സംഭവം.

രണ്ട് ഭാര്യമാണ് ഇയാള്‍ക്കുള്ളത്. ഇവര്‍ രണ്ടുപേരും വിചാരണസമയത്ത് ഭര്‍ത്താവിനെ രക്ഷിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. അജ്ഞാതനായ ആരോ ആണ് തങ്ങളുടെ മക്കളെ കൊലപ്പെടുത്തിയതെന്നും ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ടാണ് കൃത്യം നടത്തിയത് എന്നും ഇവര്‍ കോടതിയില്‍ പറഞ്ഞു.

ഭാര്യമാരുടെ അനൂകൂല മൊഴിക്കും ബറേലയെ ശിക്ഷയില്‍ നിന്നും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കൂട്ടായ്മ നല്‍കിയ ഹര്‍ജിയിന്മേലാണ് സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്തിരിക്കുന്നത്.

English summary
Maganlal, who served with capital punishment for butchering five daughters, is innocent according to the statement of his two wives during the trial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X