കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകരത്തിന് പകരം; ലീഗിനെതിരെ വീക്ഷണം

Google Oneindia Malayalam News

veekshnam
കൊച്ചി: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ചന്ദ്രികയില്‍ വന്ന ലേഖനത്തിന് വീക്ഷണത്തിലൂടെ ചുട്ട മറുപടി. സോളാര്‍ കേസിലും രമേശ് ചെന്നിത്തലയുടെ മന്ത്രിസഭ പ്രവേശന വിവാദത്തിലും യു ഡി എഫ് മുഖം നഷ്ടപ്പെട്ട് നില്‍ക്കുമ്പോഴാണ് മുന്നണിയിലെ വല്യേട്ടന്മാര്‍ മുഖപത്രങ്ങള്‍ വഴി തമ്മില്‍ കുത്തുന്നത്.

അഞ്ചാം മന്ത്രി ആവശ്യവുമായി മുസ്ലീം ലീഗ് മുന്നോട്ട് വന്നതോടെയാണ് ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന മന്ത്രിസഭയുടെ കഷ്ടകാലം ആരംഭിച്ചത് എന്നാണ് വീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ സാരം. കേരളത്തെ വര്‍ഗീയ വേര്‍തിരിവിലേക്ക് നയിക്കാന്‍ മാത്രം പോന്നതായിരുന്നു മുസ്ലിം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം.

അതിന് മുമ്പ് യു ഡി എഫ് സര്‍ക്കാരിന് വെല്ലുവിളിയായത് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസായിരുന്നു എന്ന ഓര്‍മപ്പെടുത്തലും വീക്ഷണത്തിലെ ലേഖനം ലീഗിന് നല്‍കുന്നുണ്ട്. സംഘപരിവാറിനെ സുഖിപ്പിക്കാന്‍ വേണ്ടിയാണ് ചന്ദ്രികയില്‍ കെ എന്‍ എ ഖാദര്‍ എം എല്‍ എ ലേഖനമെഴുതിയത്. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വിജയം പ്രഖ്യാപിക്കുന്ന ഏര്‍പ്പാടായിപ്പോയി അത്.

വിവാദമുണ്ടാകുമ്പോള്‍ നിലപാട് മാറ്റുക എന്നത് മുസ്ലിം ലീഗിന്റെ സ്ഥിരം ഏര്‍പ്പാടാണ്. നേരത്തെ എന്‍ എസ് എസിനെതിരായ ലേഖന വിവാദത്തിലും ലീഗ് ചെയ്തത് ഇതുതന്നെയാണ്. മുസ്ലിം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് വീക്ഷണത്തില്‍ മറുപടി എഴുതിയിരിക്കുന്നത് പി മുഹമ്മദലിയാണ്.

ലോകസ്ഭ തിരഞ്ഞെടുപ്പില്‍ വാചകടിച്ചതു കൊണ്ട് മാത്രം ജയിക്കില്ല എന്നായിരുന്നു ചന്ദ്രികയിലെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അതിരുകടക്കുന്നതായും ലീഗ് പത്രം കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയരുന്നു.

English summary
Congress criticize their ally muslim league in party newspaper Veekshanam. According to the article published in Veekshanam Muslim league started all the controversies in Oommen Chandy cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X