കാറ്റുകൊണ്ട് സരിത, നൃത്തവും യോഗയുമായി ശാലു
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ സോളാര്‍വിവാദത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ സോളാര്‍ തട്ടിപ്പിന്റെ സൂത്രധാര സരിത എസ് നായര്‍ക്ക് ജയിലില്‍ സുഖവാസം.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് എല്‍ഡിഎഫ് ഉപരോധസമരം നടത്തുന്ന സെക്രട്ടറിയറ്റിന് സമീപത്തായി സ്ഥിതിചെയ്യുന്ന വനിതാ ജയിലിലാണ് സരിതയെ പാര്‍പ്പിച്ചിരിക്കുന്നത്. ഇതേ ജയില്‍ത്തന്നെയാണ് സോളാര്‍ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശാലു മേനോനും കഴിയുന്നത്.

ജയിലിലാണെങ്കിലും രണ്ടുപേരും സുഖവാസത്തില്‍ത്തന്നെയാണ്. കഴിഞ്ഞദിവസം സരിതയ്ക്ക് ഫാനുള്ള മുറി അനുവദിച്ചിട്ടുണ്ട്. കാറ്റുകൊണ്ട് സരിത മുറിയില്‍ കഴിയുമ്പോള്‍ ശാലുമേനോന്‍ നൃത്താഭ്യാസവും യോഗയുമല്ലാമായി ജയില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ്. തടവുകാര്‍ക്ക് അനുവദിച്ചിട്ടുള്ള അരമണിക്കൂര്‍ വിശ്രമസമയത്താണ് ശാലുമേനോന്‍ നൃത്തംചെയ്യുന്നത്. കേസും കൂട്ടവും കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തന്റെ ശരീരസൗന്ദര്യവും ആരോഗ്യവും ചോര്‍ന്നുപോകരുതെന്ന് കരുതിയായിരിക്കണം ശാലു ദിവസവും നൃത്തവും യോഗയുമെല്ലാം ചെയ്യുന്നത്.
സോളാര്‍ കേസിലെ മറ്റു പ്രതികളായ ജോപ്പന്‍ പത്തനംതിട്ട ജയിലിലാണ് കഴിയുന്നത്. അതേമസയം മറ്റൊരു പ്രതിയായ ബിജു രാധാകൃഷ്ണനെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
തങ്ങള്‍ നടത്തിയ വന്‍തട്ടിപ്പ് സര്‍ക്കാറിനെ ഉലച്ചുകൊണ്ടിരിക്കുന്നകാഴ്ചകള്‍ ടിവിയിലൂടെയും പത്രത്തിലൂടെയുമെല്ലാം ഇവര്‍ക്ക് നാലുപേര്‍ക്കും അറിയാന്‍ കഴിയുന്നുണ്ട്.












Click it and Unblock the Notifications