കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ഇന്ത്യയെ അക്രമിയ്ക്കുന്നതിന് കാരണങ്ങള്‍

  • By Meera Balan
Google Oneindia Malayalam News

ദില്ലി:യാതൊരു പ്രകോപനവുമില്ലാതെ ഒരു രാജ്യത്തിലെ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുക. പ്രതികരിയ്ക്കാന്‍ ഒരുങ്ങുന്നതിന് മുന്‍പ് അവരെ വകവരുത്തുക, ക്രൂര മൃഗങ്ങളെ കൊല്ലുന്നത് പോലെ പൈശാചികമായി ഇന്ത്യന്‍ സൈനികരെ വധിയ്ക്കക. പെറ്റമ്മയ്ക്ക്‌പോലും തിരിച്ചറിയാന്‍ കഴിയാത്തവിധം സൈനികന്റെ മുഖം വികൃതമാക്കുക, ഇതൊക്കെയാണ് കഴിഞ്ഞ കുറേ നാളുകളായി പാകിസ്താന്‍ ഇന്ത്യന്‍ സൈന്യത്തോട് സ്വീകരിയ്ക്കുന്ന നിലപാട്.

ആഭ്യന്തര പ്രശ്‌നങ്ങളും സാമ്പത്തിക അസ്ഥിരതയും തകര്‍ത്തെറിയപ്പെട്ട പാകിസ്താന്‍ ഭരണകൂടം എന്തിനാണ് ഇന്ത്യയ്ക്ക് നേരെ ഇത്തരം ആക്രമണങ്ങള്‍ അഴിച്ച് വിടുന്നത്. ഇതിന് പിന്നില്‍ പാകിസ്താന് വ്യക്തമായ ചില ലക്ഷ്യങ്ങളുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ പാരമ്പര്യമുള്ള പാകിസ്താന്‍ വീണ്ടും എന്തിന് ഇത്തരം അക്രമങ്ങളിലേക്ക് പോകുന്നു എന്നതിന് ചില കാരണങ്ങളുണ്ട്

പരാജയങ്ങളുടെ പാകിസ്താന്‍

പരാജയങ്ങളുടെ പാകിസ്താന്‍

ഇന്ത്യയോട് എന്തിനാണ് പാകിസ്താന് ഇത്രയും വിദ്വേഷം. ഇന്ത്യ, പാക് വിഭജനം, പാകിസ്താന്റെ രൂപീകരണം, ബംഗ്ളാദേശ് യുദ്ധം, ഇന്ത്യന്‍ ജനാധിപത്യം ഇവയെല്ലാമാണ് പാകിസ്താന് ഇന്ത്യയോട് വിദ്വേഷം ജനിപ്പിയ്ക്കുന്ന ചില ഘടകങ്ങള്‍.

വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം

വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം

പലതവണയും പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറുകള്‍ ലംഘിച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തിട്ടുണ്ട്. ഇന്ത്യയില്‍ ജനാധിപത്യമാണെങ്കില്‍ പാകിസ്താനില്‍ പലപ്പോളും സൈനികാധിപത്യമാണ് നടപ്പിലാകുന്നത്. പാകിസ്താന്റെ 11 പ്രസിഡന്റുമാരില്‍ 5 പേരും സൈനിക മേധാവിമാരായിരുന്നു

പാകിസ്താന് ചൈനയുടെ സഹായം

പാകിസ്താന് ചൈനയുടെ സഹായം

ഇന്ത്യയെ അക്രമിയ്ക്കുന്നതിന് പാകിസ്താന് സാമ്പത്തിക സഹായം നല്‍കുന്നത് ചൈനയാണ്. ഇന്ത്യയുമായി അതിര്‍ത്തിതര്‍ക്കം നില നില്‍ക്കുന്നതിനാല്‍ എങ്ങനെയും ഇന്ത്യയില്‍ അക്രമങ്ങള്‍ നടത്തുക എന്നത് ചൈനയുടെ ലക്ഷ്യമാണ്.

തീവ്രവാദം വളര്‍ത്തുന്നു

തീവ്രവാദം വളര്‍ത്തുന്നു

ഇന്ത്യയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ അഞ്ച് ഇന്ത്യന്‍ സൈനികരെ വധിച്ചതിനെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചിരുന്നു. ഇന്ത്യക്കെതിരെ അക്രമങ്ങള്‍ നടത്തുന്നതിനായി തീവ്രവാദികളെ വളര്‍ത്തിയെടുക്കുന്നതില്‍ പാകിസ്താന് പ്രധാന പങ്കുണ്ട്. കാശ്മീരില്‍ ജനങ്ങളുടെ പിന്തുണയോടെ തന്നെ അക്രമങ്ങള്‍ നടത്താനും പാകിസ്താന് കഴിയുന്നു.

കാശ്മീര്‍ പ്രശ്‌നം

കാശ്മീര്‍ പ്രശ്‌നം

കാശ്മീരിനെ ഒരു അന്താരാഷ്ട്ര പ്രശ്‌നമായി ലോകത്തിന് മുന്നില്‍ അവതരിപ്പിയ്ക്കുന്നതിനല്‍ പാകിസ്താന്‍ വിജയിച്ചു. കാശ്മീരിലെ ജനങ്ങളെ ഇന്ത്യയ്‌ക്കെതിരാക്കുന്നതിലും തീവ്രവാദം വളര്‍ത്തുന്നതിലും പാകിസ്താന്റെ പങ്ക് ചെറുതല്ല. കാശ്മീര്‍ ,തീവ്രവാദത്തിന്റെ നാടാണെന്ന് പറയുകയും അതിനാല്‍ തന്നെ ജനങ്ങള്‍ക്ക് പാകിസ്താന്റെ ഭാഗമായി തുടരാനാണ് ആഗ്രഹമെന്നും പാകിസ്താന്‍ വാദിയ്ക്കുന്നു.

ഇന്ത്യ പതറുന്നു

ഇന്ത്യ പതറുന്നു

പാകിസ്താനെതിരെ ലോകരാജ്യങ്ങളുടെ പിന്തുണ നേടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. മുംബൈ അക്രമണത്തില്‍ പാകിസ്താനെതിരെ തെളിവുകള്‍ സഹിതം നിരത്തിയിട്ടും പാകിസ്താന്‍ അത് നിഷേധിച്ചു.

അമേരിക്കയുമായുള്ള ബന്ധം

അമേരിക്കയുമായുള്ള ബന്ധം

തീവ്രവാദത്തിനെതിരെ അമേരിയ്ക്ക നിലപാട് ശക്തമാക്കിയതോടെ പാകിസ്താന് അമേരിയ്ക്കയില്‍ നിന്നുള്ള സാന്പത്തിക സഹായങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ലാത്ത അവസ്ഥയാണ്.

ഇന്ത്യന്‍ പടയൊരുക്കം

ഇന്ത്യന്‍ പടയൊരുക്കം

പ്രതിരോധരംഗത്ത് ഏറെ മുന്‍പന്തിയിലാണ് ഇന്ത്യയെങ്കിലും പാകിസ്താന്റെ പല നീക്കങ്ങളും സമയോചിതമായി നേരിടുന്നതിനല്‍ ഇന്ത്യ പരാജയപ്പെടുന്നു

പാകിസ്താന്റെ ഒളിപ്പോര്

പാകിസ്താന്റെ ഒളിപ്പോര്

ഇന്ത്യയോട് നേരിട്ട് ഏറ്റുമുട്ടിയാല്‍ പാരജയപ്പെടുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പാകിസ്താന്‍ തീവ്രവാദത്തെ പരമാവധി പ്രോത്സാഹിപ്പിയ്ക്കുകയും അതിലൂടെ ഇന്ത്യയില്‍ അക്രമങ്ങള്‍ അഴിച്ച് വിടുകയും ചെയ്യുന്നു

പാകിസ്താന്റെ വൈരാഗ്യം

പാകിസ്താന്റെ വൈരാഗ്യം

ബംഗ്ളാദേശ് രാജ്യം രൂപീകരിയ്ക്കുന്നതിന് ഇന്ത്യ സര്‍വ്വ പിന്തുണയും നല്‍കിയതോടെ ഇന്ത്യയോടുള്ള പാകിസ്താന്റെ കുടിപ്പക ഇരട്ടിയായി.

English summary
Once again Pakistan has infuriated India by killing five Indian soldiers. Pak economy is in shambles and internal conflicts have left it with practically no resources to indulge in a full-fledged war with India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X