കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് തട്ടിപ്പ്സംഘം പിടിയില്‍,ബാങ്കുകള്‍ ലക്ഷ്യം

  • By Meera Balan
Google Oneindia Malayalam News

Delhi
ദില്ലി: ബാങ്കുകളുടെ വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പണം തട്ടുന്ന സംഘത്തിലെ മുഖ്യസൂത്രധാരനും സഹായിയും പിടിയില്‍. ഹാക്കറും, അക്കൗണ്ടന്‍സി സ്‌പെഷ്യലിസ്റ്റും ഉള്‍പ്പെട്ട ഉന്നത വിദ്യാഭ്യാസം നേടിയ ചെറുപ്പക്കാരുടെ സംഘമാണ് പിടിയിലായത്. പ്രധാനമായും വിദേശ നിക്ഷേപകരെയാണ് പ്രതികള്‍ ലക്ഷ്യം വച്ചിരുന്നത്. ഇന്ത്യയില്‍ പരാതി നല്‍കില്ലെന്ന വിശ്വാസത്തിലാണ് വിദേശ നിക്ഷേപകരെ ഇവര്‍ ലക്ഷ്യം വച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് നേരെയും സംശയം നീളുന്നു. കാര്‍ഡ് സ്വൈപ്പിംഗ് മെഷീനുകള്‍ വ്യാജ അക്കൗണ്ടുകളില്‍ ബാങ്കില്‍ നിന്ന് കരസ്ഥമാക്കിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.ബാങ്ക് ഇടപാടുകാരില്‍ നിന്ന് തങ്ങളുടെ വ്യാജ കന്പനിയിലേക്ക് പണം മാറ്റുകയായിരുന്നു സംഘത്തിന്‍റെ പതിവ്

സംഭവത്തില്‍ മുഖ്യ സൂത്രധാരനായ അരുണ്‍കുമാര്‍ (30) ഉത്തര്‍ പ്രദേശിലെ കനൗജ് സ്വദേശിയാണ്. ഇയാള്‍ കാണ്‍പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയിരുന്നു. ഇയാളുടെ പക്കല്‍ നിന്നും ഏഴ് കാര്‍ഡ് സ്വൈപ്പിംഗ് മെഷീനുകള്‍, 26 ചെക്ക് ബുക്കുകള്‍, വ്യാജ സീലുകള്‍, 10 പാന്‍കാര്‍ഡുകള്‍, നാല് ഡെബിറ്റ് കാര്‍ഡുകള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. യാസിന്‍, ജിതേന്ദര്‍, വികാസ് , സഞ്ജയ് എന്നിവരാണ് തട്ടിപ്പ് സംഘത്തിലുള്‍പ്പെട്ട മറ്റ് പ്രതികള്‍.

യാസിനായിരുന്നു സംഘത്തിലെ ഹാക്കര്‍. ഇയാളും സംഘത്തിലെ മുഖ്യതലവനായ അരുണും പരിചയത്തിലാകുന്നത് ഇവര്‍ ഒരുമിച്ച് ഒരു പ്രമുഖ ടെലികോം കമ്പനിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു. പണം പെട്ടന്ന് ലഭിയ്ക്കുന്നതിന് വേണ്ടി ഇവര്‍ ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും വ്യാജമായി ഉണ്ടാക്കി. വ്യാജ കമ്പനികളുടെ പേരില്‍ സ്വൈപ്പിംഗ് മെഷീനുകള്‍ സ്വന്തമാക്കുന്നതായിരുന്നു സംഘത്തിന്റെ അടുത്ത നടപടി. ഇതിനായി സംഘത്തിലെ അക്കൗണ്ടന്‍സി സ്‌പെഷ്യലിസ്റ്റിന്റെ സഹായത്തോടെ വ്യജ ഇ -കമ്പനികള്‍ ഉണ്ടാക്കി.

ബാങ്കുകളുടെ സൈറ്റില്‍ കടന്ന് ഇടപാടുകാരുടെ വിവരങ്ങള്‍ ചോര്‍ത്തി ഉപയോഗിയ്ക്കുകയായിരുന്നു സംഘം. ആഗസ്റ്റ് അഞ്ചിനാണ് വ്യാജ കമ്പനിയുടെ അക്കൗണ്ടിലേക്ക് പണം തട്ടുന്നതായി ഒരു ബാങ്ക് ചീഫ് മാനേജര്‍ പരാതിപ്പെട്ടത്. ബ്ളൂവേവ് എന്ന കമ്പനിയുടെ പേരിലാണ് സംഘം പണം തട്ടിയിരുന്നത്.

English summary
A gang of crooks fraudulently obtained customer data by hacking into bank websites and used it to empty their accounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X