കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ വെടിവെയ്പ് ?

  • By Aswathi
Google Oneindia Malayalam News

india-pak-border
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു. പാക് സേനയുടെ നുഴഞ്ഞുകയറ്റ ശ്രമവും പരാജയപ്പെടുത്തിയതായും അതിര്‍ത്തിയില്‍ കൂടുതല്‍ ആക്രമണം നടത്താന്‍ പാക് സൈന്യം ആസൂത്രണം നടത്തുന്നതായും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

വെടിവെയ്പ്പിന്റെ മറവില്‍ നുഴഞ്ഞു കയറാനായിരുന്നു പാക് സൈന്യത്തിന്റെ ശ്രമം. ആഗസ്ത് 16നും വെടിവെയ്പ്പ് തുടരുന്നതിനിടെ രണ്ട് നുഴഞ്ഞു കയറ്റക്കാര്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചിരുന്നു. തെര്‍മല്‍ ഇമേജുകളില്‍ നിന്നും നൈറ്റ് ഡിറ്റക്ഷന്‍ ഉപകരണങ്ങളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്.

എന്നാല്‍ ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ നുഴഞ്ഞുകയറ്റ ഉദ്യമം ഉപേക്ഷിച്ച് തീവ്രവാദികള്‍ പാകിസ്താന്‍ അതിര്‍ത്തിയിലേക്ക് മടങ്ങിപ്പോവുകയായിരുന്നു. ഞായറാഴ്ച രാവിലെ കെരാന്‍, കുപ് വാര മേഖലകളില്‍ അര മണിക്കൂറോളം പാക് സൈന്യം വെടിവെയ്പ് തുടര്‍ന്നിരുന്നു.

ആഗസ്ത് ആറ് മുതല്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന പാക് സൈന്യത്തിന്റെ ആക്രമണത്തില്‍ ഇതുവരെ ആറ് സൈനികരെ ഇന്ത്യയ്ക്ക നഷ്ടപ്പെട്ടു. സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ വെടിവയ്പില്‍ കരസേന പോര്‍ട്ടര്‍ മരിച്ചിരുന്നു.

English summary
Amid heightened tension along the LoC, which has witnessed a spurt in ceasefire violations by Pakistan, Army said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X