കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിങ്ങളിലെ തൊഴിലില്ലായ്മ കുറഞ്ഞു; റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: മുസ്ലിങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറയുന്നതായി പഠന റിപ്പോര്‍ട്ട്. നാഷണല്‍ സാന്പിള്‍ സര്‍വ്വേ നടത്തിയ സര്‍വ്വേയിലാണ് മുസ്ലിങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ കുറഞ്ഞ് വരുന്നതായി കണ്ടെത്തിയത്. പലരും സ്വയം തൊഴിലുകളിലേയ്ക്ക് മാറിയതും ഗ്രാമപ്രദേശങ്ങളില്‍ തന്നെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിച്ചതുമാണ് തൊഴിലില്ലായ്മയെ കുറച്ചത്.

Muslim

ഗ്രാമീണമേഖലയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ 2004 മുതല്‍ 2005 വരെയുള്ള തൊഴിലില്ലായ്മ 2.3 ശതമാനത്തിനല്‍ നിന്ന് 1.9 ശതമാനമായി കുറഞ്ഞു. 2009-10 കാലയളവില്‍ നഗരങ്ങളിലെ മുസ്ലീം തൊഴിലില്ലായ്മ നിരക്ക് 4.1 ശതമാനത്തില്‍ നിന്ന് 3.2 ശതമാനം ആയി കുറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഹിന്ദുക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ നിരക്കും കുറഞ്ഞിട്ടുണ്ട്. 4.4 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി കുറഞ്ഞു.

ഗ്രാമീണ മേഖലയിലുള്ള മുസ്ലിങ്ങള്‍ പ്രധാനമായും സ്വയം തൊഴിലുകളില്‍ വ്യാപൃതരാണ്. എന്നാല്‍ നഗരപ്രദേശങ്ങളില്‍ സ്ഥിരവരുമാനക്കാരുടെ പട്ടികയില്‍ ഏറ്റവും താഴെയാണ് മുസ്ലിങ്ങള്‍.30 ശതമാനം മുസ്ലിങ്ങള്‍ക്ക് മാത്രമാണ് സ്ഥിരവരുമാനമുള്ള ജോലികള്‍ ഉള്ളത്. ഗ്രാമപ്രദേശങ്ങളില്‍ ഏറ്റവും അധികം സ്വയം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിയ്ക്കുന്നത് സിക്കുകാരാണ്, 46.3ശതമാനം.തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞത് ശുഭസൂചനയായിട്ടാണ് വിലയിരുത്തുന്നത്. മുസ്ലിങ്ങള്‍ക്കിനടയിലെ തൊഴിലില്ലായ്മ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ വളരെ കൂടുതലായിരുന്നിട്ടുണ്ട്.

English summary
Unemployment among Muslims is going down, marking an encouraging trend to gladden the champions of inclusive growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X