ആധാറിലെ വിവരങ്ങള്‍ പാസ്പോര്‍ട്ടില്‍ ഉപയോഗിയ്ക്കാം?

പാസ്‌പോര്‍ട്ടുകള്‍ക്ക് അപേക്ഷിയ്ക്കുന്ന സമയത്ത് തിരിച്ചറിയല്‍ രേഖയായും മേല്‍വിലാസത്തിന്റെ രേഖയായും ആധാര്‍ കാര്‍ഡുകളെ ഉപയോഗിയ്ക്കാം. നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ വര്‍ക്ക് ഷോപ്പില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ഒട്ടേറെ കാര്യങ്ങളാണ് ഉദ്യോഗസ്ഥര്‍ ജനങ്ങളോട് പറഞ്ഞത്. സിംകാര്‍ഡ് അനുവദിയ്ക്കുക, പാസ്‌പോര്‍ട്ട്, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ബന്ധപ്പെട്ട വിവരശേഖരണം ലഘൂകരിയ്ക്കാന്‍ ആധാര്‍ കാര്‍ഡുകളെ പ്രയോജനപ്പെടുത്താം. ഇത്തരത്തില്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിയ്ക്കുന്നത് വഴി കാലതാമസം ഒഴിവാക്കാം.
കെവൈസിയെ പൂര്‍ണമായും കന്പ്യൂട്ടര്‍ വത്കൃതമാക്കുന്നതോട് കൂടി ഉപഭോക്താക്കളുമായി ബന്ധ്‌പെട്ട വിവരങ്ങള്‍ ഇലക്ട്രോണിനക് കോപ്പിയായി തന്നെ രേഖപ്പെടുത്തി വയ്ക്കാനും കഴിയും . മഹാരാഷട്രയില്‍ നഗര ജനസംഖ്യയുടെ 80 ശതമാനവും ആധാര്‍ കാര്‍ഡ് സ്വന്തമാക്കി.












Click it and Unblock the Notifications