Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീയുടെ മരണം,പുറംലോകം അറിഞ്ഞത് ഒന്നരമാസംകഴിഞ്ഞ്

മാവേലിക്കര: ഭര്‍ത്തവ് നേരത്തെ മരിച്ചു പോയി. ഒരു മകന്‍ മലപ്പുറത്ത് ഡോക്ടര്‍, മകള്‍ ഭര്‍ത്താവുമൊത്ത് ചങ്ങനാശ്ശേരിയില്‍. വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന സമ്പന്നയായ അമ്മ ചെട്ടികുളങ്ങരയിലെ വീട്ടില്‍ മരിച്ചു കിടന്നത് മക്കളും പുറംലോകവും അറിയുന്നത് ഒന്നരമാസം കഴിഞ്ഞ്.

കൈതവന തെക്ക് അളകാപുരിയില്‍ സുമതി നായരെന്ന 71 കാരിയുടെ മൃതദേഹത്തിന് 45 ദിവസത്തെ പഴക്കമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാംസഭാഗങ്ങള്‍ അഴുകി ഉണങ്ങിയ നിലയിലായിരുന്നു വീടിനകത്തു നിന്ന് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

ഒറ്റയ്ക്ക താമസിച്ചിരുന്ന സുമതി നായരെ 45 ദിവസത്തിനിടയില്‍ അന്വേഷിച്ച് ആരെങ്കിലും എത്തിയിരുന്നെങ്കില്‍ മരണവിവരം പുറത്തറിയുമായിരുന്നു. ബന്ധുക്കളടക്കം ഈ വിട്ടില്‍ ആരും തന്നെ വന്നില്ലെന്നു വേണം കരുതാന്‍. വല്ലപ്പോഴുമൊക്കെ മകളുടെ അടുത്ത് പോകുമായിരുന്നതിനാലാണ് അയല്‍ക്കാര്‍ ആരും തിരക്കാതിരുന്നതത്രെ.

വീട് അകത്തു നിന്ന് അടച്ച നിലയിലായിരുന്നു. പതിവായി ധരിക്കാറുള്ള ആഭരണങ്ങളു ശരീരത്തുണ്ട്. കഴിഞ്ഞ ദിവസം മകന്‍ ഫോണ്‍ ചെയ്തപ്പോള്‍ മറുപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കളെയും കൂട്ടി വീട്ടിലെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തില്‍ കതക് കുത്തിപൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌കരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+