കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഗാലാന്‍ഡ് സുരക്ഷിതം; ആസാം അപകടകരം

Google Oneindia Malayalam News

മുംബൈ: ഓരോ 20 മിനുട്ടിലും രാജ്യത്ത് ഒരു ബലാത്സംഗം നടക്കുന്നതായി കണക്കുകള്‍ പറയുന്നു. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് ഈ ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത് വിട്ടത്. ബലാത്സംഗം മാത്രമല്ല, 2010 ന് ശേഷം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ 7 ശതമാനത്തിലധികം വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരായ പീഡനക്കേസുകളില്‍ 336 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്ത് 24923 ബലാത്സംഗക്കേസുകളാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ കൂട്ടബലാത്സംഗത്തിന്റെ ഞെട്ടലില്‍ നിന്നും രാജ്യം മാറുംമുമ്പേയാണ് നമ്മള്‍ ഈ കണക്കുകള്‍ വായിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

stop rape

നാഗാലാന്‍ഡ് ആണ് സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായ സംസ്ഥാനം. തൊട്ടടുത്തുള്ള ആസാമിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. തലസ്ഥാനമായ ദില്ലിയും കൊല്‍ക്കത്തയും മുംബൈയും ബാംഗ്ലൂരും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല. ഏത് പാതിരാത്രിയിലും സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാം എന്ന് അഹങ്കരിച്ചിരുന്ന മുംബൈയില്‍ കഴിഞ്ഞ ദിവസം 23 കാരിയായ ഫോട്ടോ ജേര്‍ണലിസ്റ്റ് ആക്രമിക്കപ്പെട്ടത് വൈകുന്നേരം ആറ് മണിക്കാണ്.

കഴിഞ്ഞ ഡിസംബര്‍ പതിനാറിന് ദില്ലിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതോടെയാണ് തലസ്ഥാനത്ത് നടക്കുന്ന പീഡനവാര്‍ത്തകള്‍ ജനങ്ങള്‍ ശ്രദ്ധിച്ചുതുടങ്ങിയത്. തുടര്‍ന്ന് സ്ത്രീപീഡനങ്ങള്‍ക്കെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോഴും സ്ത്രീകള്‍ രാജ്യത്ത് സുരക്ഷിതരല്ല എന്നാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നത്.

English summary
National Crime Records Bureau statistics says that every 20 minutes, a woman is raped somewhere in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X