Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയുടെ കേസ്; പൊലീസ് ഓംപുരിയെ തിരയുന്നു

മുംബൈ: പ്രശസ്ത നടന്‍ ഓം പുരിയ്‌ക്കെതിരെ ഭാര്യ നന്ദിത പുരി ഗാര്‍ഹികപീഡനവിരുദ്ധ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 23നാണ് ഭര്‍ത്താവ് പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് മാധ്യമപ്രവര്‍ത്തകയും കോളമിസ്റ്റുമായ നന്ദിത വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

നന്ദിത പരാതി നല്‍കിയകാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ മറ്റ് പുരോഗതികളൊന്നുമുണ്ടായിട്ടില്ലെന്നും ഓം പുരിയ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഓംപുരി തന്നെ മര്‍ദ്ദിച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് നന്ദിതയുടെ പരാതിയില്‍ പറയുന്നത്.

Om Puri with wife Nanditha Puri

ഭാര്യ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഓം പുരി ഒളിവില്‍പ്പോയിരിക്കുകയാണെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. പൊലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നന്ദിതയുടെ പരാതിപ്രകാരം ഓംപുരിയില്‍ നിന്നും കാര്യങ്ങളറിയാനായി പൊലീസ് അദ്ദേഹത്തിന്റെ വീട്ടില്‍ പോയിരുന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ലെന്ന് വെര്‍സോവ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇതാദ്യമായിട്ടല്ല ഓംപുരിയും നന്ദിതയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകുന്നത്. 2009ല്‍ നന്ദിത എഴുതിയ ഓം പുരിയുടെ ജീവചരിത്രത്തില്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഓംപുരിയില്‍ അനിഷ്ടമുണ്ടാക്കുകയും അത് അവര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരുന്നു. തങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും മകന്‍ ഇഷാന് വേണ്ടി ഒന്നിച്ചുപോകാന്‍ തീരുമാനിച്ചതായിരുന്നു ഇവര്‍. എന്നാല്‍ വീണ്ടും പ്രശ്‌നങ്ങളുണ്ടായതിനെത്തുടര്‍ന്ന് 2013ഫെ്ബ്രുവരിയില്‍ ഓം പുരി വിവാഹമോചനം വേണെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്നീ പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ ഓം പുരി ആക്രോശ്, അര്‍ദ്ധ് സത്യ തുടങ്ങിയ ചിത്രങ്ങളിലൂടെ കഴിവുതെളിയിക്കുകയും ആദരിക്കപ്പെടുന്ന നടനാവുകയും ചെയ്തു. പത്മശ്രീ ജേതാവാണ് ഓം പുരി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+