കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരുടെ മുന്നില്‍ കുട്ടികളെ വെട്ടിക്കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

Kanpur Map
കാണ്‍പൂര്‍: പോലീസും നാട്ടുകാരും നോക്കി നില്‍ക്കെ ഒരാള്‍ രണ്ട് കുട്ടികളെ വെട്ടിമുറിച്ച് കൊന്നു. മറ്റൊരു കുട്ടി രക്ഷപ്പെട്ടു.ബീഹാറിലെ മങ്കര്‍ ജില്ലയിലെ ജമല്‍പൂരിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട കുട്ടികള്‍ സഹോദരങ്ങളാണ്.

രാജേഷ് മഞ്ചി എന്നയാളാണ് കൊലപാതകം നടത്തിയത്. ഇയാളുടെ അയല്‍വാസിയായ ടിങ്കു പാലിന്റെ മൂന്‌ന് മക്കളില്‍ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ടിങ്കു പാലും ഭാര്യയും ചേര്‍ന്ന് ദുര്‍മന്ത്രവാദം നടത്തി തന്റെ മകനെ കൊന്നു എന്ന് ആരോപിച്ചായിരുന്നു രാജേഷ് മഞ്ചിന്റെ പ്രതികാരം.

2013 ആഗസ്റ്റ് 29 നാണ് സംഭവം നടന്നത്. രാവിലെ വീടിനടുത്തുള്ള ദുര്‍ഗ്ഗ ക്ഷേത്രത്തിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ രാജേഷ് ഓടിച്ചിട്ട് പിടിക്കുയായിരുന്നു. ഇയാളുടെ കയ്യില്‍ മൂര്‍ച്ചയേറിയ കത്തിയും ഉണ്ടായിരുന്നു. ആദ്യം ഏഴ് വയസ്സുകാരനായ സഹീലിനെ കത്തിയില്‍ കോര്‍ത്തു. പിന്നീട് കഴുത്ത് മുറിച്ചു. ഉടന്‍ തന്നെ അഞ്ച് വയസ്സുകാരനായ കാര്‍ത്തിക്കിനേയും ആക്രമിച്ചു. കഴുത്തിലും മുഖത്തും ഇയാള്‍ ആഞ്ഞാഞ്ഞ് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മൂന്നാമത്തെ കുട്ടിയായ ഗോലു(10)വിനെ ആക്രമിച്ചെങ്കിലും രക്ഷപ്പെട്ട. സഹീലും കാര്‍ത്തികും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ബുധനാഴ്ചയാണ് രാജേഷ് മഞ്ചിന്റെ മകന്‍ മരിച്ചത്. ദീര്‍ഘ നാളായി കുട്ടി രോഗ ബാധിതനായിരുന്നു. ടിങ്കു പാലും ഭാര്യം ചേര്‍ന്ന് തന്റെ മകനെ കൊല്ലാന്‍ ദുര്‍മന്ത്രവാദം നടത്തിയിരുന്നതായി രാജേഷ് വിശ്വസിച്ചിരുന്നു. ഇക്കാര്യം പറഞ്ഞ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കുതര്‍ക്കവും ഉണ്ടായിരുന്നു.

സംഭവ സ്ഥലത്ത് നാട്ടുകാരും പോലീസും ഒക്കെ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൃത്യം നിര്‍വ്വഹിച്ച ഓടിരക്ഷപ്പട്ട രാജേഷ് മഞ്ചിനെ പിന്നീട് ഒരു സുഹൃത്തിന്റെ കൂടെ നാട്ടുകാര്‍ കണ്ടെത്തി. നന്നായി കൈകാര്യം ചെയ്താണ് പിന്നീട് ഇരുവരേയും പോലീസില്‍ ഏല്‍പിച്ചത്.

English summary
Two siblings were hacked to death in full public view while a third was critically injured here on Thursday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X