കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍ ചമഞ്ഞ് രോഗിയുടെ ആഭരണങ്ങള്‍ കവര്‍ന്നു

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയില്‍ നിന്ന് ഡോക്ടറുടെ വേഷത്തിലെത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ചെന്നൈയിലെ തെയ്‌നാംപെട്ടില്‍ 2013 ആഗസ്റ്റ് 29 നാണ് സംഭവം നടന്നത്.തെയ്‌നാംപെട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അറുപത് കാരിയെ ആണ് പറ്റിച്ചത്. ഇവരുടെ കയ്യിലുണ്ടായിരുന്ന പത്ത് പവന്റെ ആഭരണങ്ങളും 2000 രൂപയും കൈക്കലാക്കിയാണ് കള്ളന്‍ കടന്നത്.

കുണ്ട്രത്തൂര്‍ സ്വദേശിനിയായ ജാനകി എന്ന സ്ത്രീക്കാണ് സ്വര്‍ണം നഷ്ടമായത്. കാന്‍സറിന് ചികിതിസയിലാാണ് ജാനകി. ഉച്ചക്ക് ഡോക്ടറുടെ വേഷത്തില്‍ മുറിയിലെത്തിയ കള്ളന്‍ അടിയന്തര സ്‌കാനിങ് നടത്താനുണ്ട് എന്ന് പറഞ്ഞാണ് ആഭരണങ്ങള്‍ ഊരി വാങ്ങിയത്. തന്റെ കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗും ജാനകി ഡോക്ടറെ ഏല്‍പിച്ചു. ഉടന്‍ തന്നെ ഈ സാധനങ്ങളുമായി ഡോക്ടര്‍ പുറത്തേക്കിറങ്ങുകയും ചെയ്തു.

Chennai Map

സ്‌കാനിങിന് പോകണമെന്നും ഉടന്‍ മുറിയില്‍ എത്തണമെന്നും താഴെ ഉണ്ടായിരുന്ന ബന്ധുക്കളെ ജാനകി ഫോണില്‍ വിളിച്ചു പറഞ്ഞു. ഏറെ നേരം കഴിഞ്ഞിട്ടും ഡോക്ടറെ കാണാതായതോടെയാണ് അന്വേഷണം തുടങ്ങിയത്. നഴ്‌സുമാരുടെ ഡ്യൂട്ടി റൂമില്‍ അന്വേഷിച്ചപ്പോള്‍ ജാനകിക്ക് സ്‌കാനിങ് ഒന്നും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമായി.

ഉടന്‍ ആശുപത്രി മുഴുവന്‍ അരിച്ച് പെറുക്കിയെങ്കിലും കള്ളഡോക്ടറുടെ പൊടിപോലും കണ്ടെത്താനായില്ല. ജാനകിയുടെ ബന്ധുക്കള്‍ തെയ്‌നാംപെട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ സുരക്ഷ ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

English summary
An unidentified man posing as a doctor escaped with a 10-sovereign gold chain and 2,000 from a 60-year-old patient at a private hospital in Teynampet on Thursday afternoon.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X