ലൈംഗിക പീഡനം; ആശാറാം ബാപ്പു അറസ്റ്റില്‍
ഭോപ്പാല്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയെത്തുടര്‍ന്ന് ആള്‍ദൈവം ആശാറാം ബാപ്പു അറസ്റ്റിലായി. ഇന്‍ഡോറിലെ ആശ്രമത്തില്‍ നിന്നാണ് ജോധ്പൂര്‍ പൊലീസ് ആശാറാമിനെ അറസ്റ്റ് ചെയ്യുന്നത്. ആഗസ്റ്റ് 31 ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് 72 കാരനായ ആള്‍ ദൈവത്തെ കനത്ത പൊലീസ് കാവലില്‍ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് ചെയ്ത ശേഷം പൊലീസ് അദ്ദേഹത്തെ ദില്ലിയില്‍ എത്തിയ്ക്കുകയും അവിടെ നിന്ന് ജോധ്പൂരിലേയ്ക്ക് കൊണ്ട് പോവുകയുമായിരുന്നു. പീഡനക്കേസില്‍ പൊലീസില്‍ ഹാജരാകാന്‍ ഇയാള്‍ക്ക് അനുവദിച്ച സമയപരിധി ആഗസ്റ്റ് 30 വെള്ളിയാഴ്ചയോടെ അവസാനിച്ചിരുന്നു.

ശനിയാഴ്ച വെകുന്നേരത്തോടെയാണ് പൊലീസ് സംഘം ഇന്‍ഡോറിലെ ആശ്രമത്തില്‍ എത്തുന്നതും ആശാറാം ബാപ്പുവിനെ ചോദ്യം ചെയ്യുന്നതും. അദ്ദേഹത്തിന്റെ അനുയായികള്‍ ആശ്രമത്തില്‍ പൊലീസെത്തിയതില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആശ്രമത്തിന് ചുറ്റും വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ആശാറാം ബാപ്പുവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് നിരാഹാര സമരത്തിലായിരുന്നു. ആള്‍ദൈവം അറസ്റ്റിലായതോടെ ഇയാള്‍ നിരാഹാരം അവസാനിപ്പിച്ചു. എന്നാല്‍ ആശാറാം ബാപ്പുവിന് കേസില്‍ പരമാവധി ശിക്ഷ ലഭിയ്ക്കണമെന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ആവശ്യപ്പെടുന്നത്. തനിയ്ക്കും കുടുംബത്തിനുമെതിരെ ആശാറാമിന്റെ അനുയായികള്‍ ഭീഷണി മുഴക്കുന്നതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications