കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഫ്രിക്കയില്‍ ഖനിസമരം; സ്വര്‍ണത്തിന് വിലകൂടും

  • By Soorya Chandran
Google Oneindia Malayalam News

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ സ്വര്‍ണ ഖനികളില്‍ തൊഴിലാളി സമരം തുടങ്ങി. ഇത് ലോക സ്വര്‍ണ വിപണിയെ കാര്യമായി ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ സമരം പിന്‍വലിക്കണമെന്ന് തൊഴിലാളികളോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചില്ല. സമരം ഔദ്യോഗികമായി തുടങ്ങിയകാര്യം സ്വര്‍ണ ഖനി ഉടമകളുടെ കൂട്ടായ്മയായ ചെമ്പര്‍ ഓഫ് മൈന്‍സ് വക്താവ് ഷാര്‍മേന്‍ റസ്സല്‍ പറഞ്ഞു. എന്നാല്‍ എത്രമാത്രം തൊഴിലാളികള്‍ പണിമുടക്കിനെ പിന്തുണക്കുന്നുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു.

Gold MIne Africa

ദേശീയ മൈന്‍ വര്‍ക്കേഴ്‌സ് യൂണിയനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ ഖനിത്തൊഴിലാളികളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റേയും പിന്തുണയുള്ള സംഘടനയാണിത്. ഖനി ഉടമകളുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്നാണ് സംഘടന പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കഴിഞ്ഞ ഒരു വര്‍ഷമായി ഉനി തൊഴിലാളികള്‍ വളരെ അസന്തുഷ്ടരാണ്. ഒരു വര്‍ഷത്തിനിടെ അമ്പതോളം തൊഴിലാളികളാണ് ഖനി അപകടങ്ങളില്‍ മരിച്ചത്. വേതന വര്‍ദ്ധനയാണ് സമരത്തിന്‍റെ പ്രധാന ആവശ്യം.

ദക്ഷിണാഫ്രിക്ക രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണിത്. വാഹന മേഖലയിലേയും നിര്‍മാണ മേഖലയില്യേും സമരങ്ങള്‍ രാജ്യത്തെ ശരിക്കും പിടിച്ച കുലുക്കിയിരിക്കുകയാണ്. സമരം തൊഴിലാളികളേയും ഖനി ഉടമകളേയും രാജ്യത്തേയും ബാധിക്കുമെന്ന കാര്യം തൊഴിലാളികള്‍ മനസ്സിലാക്കണമെന്നാണ് പ്രസിഡന്റ് സുമ പറയുന്നത്.

സമരത്തിന്റെ ആവശ്യങ്ങളില്‍ മറ്റ് തൊഴിലാളി യൂണിയനുകളുമായും അഭിപ്രായ വ്യത്യാസം നില നില്‍ക്കുന്നുണ്ട്. പ്രധാന സംഘടനയായ എന്‍യുഎം ആവശ്യപ്പെടുന്നത് തുടക്കക്കാര്‍ക്ക് തന്നെ 60 ശതമാനം ശമ്പള വര്‍ദ്ധന നടപ്പില്‍ വരുത്തണമെന്നാണ്. മറ്റൊരു സംഘടന 150 ശതമാനം വര്‍ദ്ധനയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആറര ശതമാനം ശമ്പളം കൂട്ടിത്തരാനെ നിര്‍വ്വഹമുള്ളൂ എന്നാണ് ഖനി ഉടമകള്‍ പറയുന്നത്.

എന്തായാലും ആഫ്രിക്കയിലെ സ്വര്‍ണഖനികളിലെ തൊഴിലാളി സമരം ഇന്ത്യയെക്കൂടി ബാധിക്കുമെന്നുറപ്പാണ്. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ വീണ്ടും സ്വര്‍ണ വില ഉയര്‍ന്നാല്‍ പിന്നെ രൂപയുടെ ഗതി എന്താകുമെന്ന് പറയാനാകില്ല.

English summary
A strike in South Africa's gold mines began on Tuesday with some workers failing to go underground for the evening shift, despite an appeal by President Jacob Zuma for a solution to avert a stoppage that will hurt Africa's largest economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X