മുണ്ടക്കയത്ത് നിന്ന് അലമാര ഒഴുകിയെത്തിയത് ആലപ്പുഴയിൽ; അലമാര പിന്നെങ്ങോട്ട് പോയി?
ആലപ്പുഴ: കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വെള്ളപ്പൊക്കത്തിലും വലിയ ദുരിതങ്ങളാണ് പത്തനംതിട്ട, കോട്ടയം, ഇടുക്കി ഉൾപ്പെടുന്ന മധ്യകേരളത്തിലെ ജില്ലകളിൽ ഉണ്ടായത്. എന്നാൽ, മുണ്ടക്കയത്ത് നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും ആളുകൾക്ക് നഷ്ടപ്പെട്ട പല സാധനങ്ങളും ഇപ്പോൾ ഒഴുകിയെത്തിയിരിക്കുന്നതാകട്ടെ കുട്ടനാട്ടിലും. ആലപ്പുഴ കിടങ്ങറ പുഴയിൽ മീൻ പിടുത്തത്തിനിറങ്ങിയ മണ്ണൂത്ര ഷാജിക്കും സുഹൃത്തിനും കൺമുന്നിലൂടെ ഒഴുകി വന്നത് തേക്കിൻ്റെ അലമാര. മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണൻ്റെ അലമാരയാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത്.

കോട്ടയത്ത് നിന്ന് കുട്ടനാട്ടിലൂടെയാണ് മണിമലയാർ ഒഴുകുന്നത്. കഴിഞ്ഞാഴ്ച പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കോട്ടയം പത്തനംതിട്ട ജില്ലകളിൽ നിന്നായി ആളുകളുടെ നിരവധി സാധനസാമഗ്രികളാണ് ഒഴുകിപ്പോയത്. ഇതിലേറെയും കോട്ടയം ജില്ലയിലുള്ള സാധനസാമഗ്രികൾ ഒഴുകിയെത്തിയതാകട്ടെ മണിമലയാറ്റിലും. എന്നാൽ, 16 മണിക്കൂറും 67 കിലോമീറ്ററും താണ്ടി മുണ്ടക്കയത്ത് നിന്ന് ഒരു അലമാര ഒഴുകിയെത്തിയതാകട്ടെ ആലപ്പുഴ കിടങ്ങറ പുഴയിലേക്ക് ആയിരുന്നു. പുഴയിൽ മീൻ പിടുത്തത്തിനിറങ്ങിയ മണ്ണൂത്ര ഷാജിക്കും സുഹൃത്തിനും കൺമുന്നിലൂടെയാണ് തേക്കിൻ്റെ അലമാര ഒഴുകി വന്നത്.
സാരിയില്‍ അതീവ സുന്ദരിയായി റിമി ടോമി; ഏറ്റവും പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണൻ്റെ അലമാരയാണ് മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയത്. ഷാജിയും സംഘവും ഇതു കരയ്ക്കു കയറ്റി. അലമാരക്കുള്ളിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിൽ ഇവർ ഒരു ബാങ്ക് പാസ് ബുക്ക് കണ്ടു. അതിൽ നിന്ന് വിലാസം കണ്ടെത്തി. അപ്പോഴാണ് മുണ്ടക്കയം ഷാസ് നികുഞ്ജത്തിൽ കണ്ണൻ്റെതാണ് അലമാരയെന്നു മനസ്സിലായത്.

ഒടുവിൽ കണ്ണനെ കണ്ടെത്തി വിവരം അറിയിച്ചു. അങ്ങനെയാണ്, 16 മണിക്കൂറും 67 കിലോമീറ്ററും ഒഴുകിയെത്തിയ അലമാര തിരിച്ച് തൻ്റെ വീട്ടിലെത്തുന്നത്. മുണ്ടക്കയം ക്രോസ് വേ പാലത്തിനു സമീപമാണ് കണ്ണനും കുടുംബവും താമസിക്കുന്നത്. ഈ ഭാഗങ്ങളിൽ കനത്ത മഴയിൽ ശക്തമായ മലവെള്ളപ്പാച്ചിലാണ് രൂപപ്പെട്ടത്.

അങ്ങനെയാണ് വീട്ടിലെ മുഴുവൻ സാധനസാമഗ്രികളും ഒഴുകിപ്പോയത്. കണ്ണന്റെ സഹോദരൻ സാബുവിന് 30 വർഷം മുൻപ് സമ്മാനമായി ലഭിച്ചതാണ് അലമാര. പ്രളയത്തിന്റെ ആറാം ദിവസം കണ്ണനും ഭാര്യ സെൽവിക്കും നഷ്ടമായ വീടിൻ്റെ ആധാരം തിരികെ കിട്ടിയിരുന്നു. നെടുമുടിയിൽ നിന്ന് വേണാട്ട് ഭാഗത്തേക്കു വള്ളത്തിൽ പോകുന്നതിനിടെ ചേന്നങ്കരി പാലത്തിൽ ഉടക്കിയ നിലയിലാണു ബാഗ് കണ്ടതെന്ന് ബേബി പറഞ്ഞു. സിഎസ്ഡിഎസ് സംസ്ഥാന പ്രസിഡന്റ് കെ. കെ. സുരേഷിന്റെ സഹായത്താൽ കണ്ണനു കൈമാറി.

ഇതുകൂടാതെ, കറിക്കാട്ടൂർ പാലക്കുഴി വീട്ടിൽ പി.കെ ജോയ് ഓട്ടോറിക്ഷ അറ്റകുറ്റപ്പണിക്കായി വർക്ക്ഷോപ്പിൽ കൊടുത്തിരുന്നു. ഇതും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഓട്ടോറിക്ഷക്കായി ഇപ്പോഴും തിരച്ചിൽ നടത്തുന്നുണ്ടെന്ന് ജോയി പറയുന്നു. സാധനങ്ങൾ നഷ്ടപ്പെട്ട പലരും ഇതേ പ്രതീക്ഷയിലാണ്. അലമാരയുടെയും ബാഗിന്റെയും യാത്ര സൂചിപ്പിക്കുന്നത് മണിമലയാറിന്റെ സ്വഭാവമാറ്റമാണ്. വീണ്ടും മഴ മുന്നറിയിപ്പുകൾ ശക്തമായ സ്ഥിതിയിൽ ജനങ്ങൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നുണ്ട്.

ഇതിനിടെ, നേരത്തെ ഉരുൾപൊട്ടലുണ്ടായ ഏന്തയാർ മുണ്ടക്കയം എരുമേലി കൂട്ടിക്കൽ ഭാഗങ്ങളിൽ വീണ്ടും കനത്ത മഴ ശക്തമായി. ഇന്ന് ഉച്ചയോടെയാണ് വീണ്ടും മഴ തുടങ്ങിയത്. കനത്ത മഴ വീണ്ടും തുടർന്നാൽ ജീവഹാനി ഉണ്ടാകുമോയെന്നും സാധനങ്ങൾ നഷ്ടപ്പെടുമോയെന്നും ആശങ്കയുണ്ട്. അപകടത്തിന് ശേഷം പ്രദേശത്ത് നിന്ന് മാറ്റിപാർപ്പിച്ചവർ വീടുകളിലേക്ക് മടങ്ങി വരുന്നതിനിടെയാണ് വീണ്ടും ആശങ്ക വിതച്ച് ദുരിതപ്പെയ്ത്ത് തുടങ്ങിയത്.












Click it and Unblock the Notifications