നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഒത്തുകളി ആരോപണം; അമരക്കാര്‍ വെള്ളത്തില്‍ വീണതിന് പിന്നില്‍ ചതിയോ?
ആലപ്പുഴ: 68ാമത് നെഹ്രുട്രോഫി വള്ളംകളിയില്‍ ഒത്തുകളി ആരോപണം. വനിതകളുടെ തെക്കനോടി വിഭാഗത്തില്‍ ദേവസ് വള്ളത്തില്‍ മത്സരിച്ച നഗരസഭ അധ്യക്ഷ ക്യാപ്റ്റനായ ഹരിതകര്‍മ്മ സേനാ ടീമിനെ തോല്‍പ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നു എന്നാണ് ആരോപണം. നഗരസഭാ അധ്യക്ഷ സൗമ്യ രാജ് തന്നെയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്കും, പൊലീസ് മേധാവിക്കും സൗമ്യ രാജ് പരാതി നല്‍കി. ഇതോടൊപ്പം ആരോപണങ്ങളെ സാധൂകരിക്കുന്ന ചില വീഡിയോ ദൃശ്യങ്ങളും സൗമ്യ രാജ് സമര്‍പ്പിച്ചിട്ടുണ്ട്. മറ്റ് വള്ളങ്ങളെ പിന്നിലാക്കി മുന്നോട്ട് കുതിക്കുന്ന വേളയില്‍ ദേവസ് വള്ളത്തിലെ അമരക്കാര്‍ വെള്ളത്തിലേക്ക് വീണിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സൗമ്യ രാജ് ഒത്തുകളി ആരോപണം ഉന്നയിക്കുന്നത്.

പ്രതീകാത്മക ചിത്രം
ഇക്കാര്യം അന്വേഷിക്കണം എന്നാണ് സൗമ്യ രാജ് ജില്ലാ കളക്ടര്‍ക്കും, പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നത്. വള്ളം ചെരിയുക പോലും ചെയ്തിട്ടില്ല എന്നിരിക്കെ പരിചയസമ്പന്നരായ അമരക്കാര്‍ ബാലന്‍സ് തെറ്റി വെള്ളത്തിലേക്ക് വീണത് സംശയാസ്പദമാണ് എന്നാണ് സൗമ്യ രാജിന്റെ ആക്ഷേപം. മാത്രമല്ല ഒരാള്‍ വീണപ്പോള്‍ കൂടെയുള്ളവരെ കൂടി വലിച്ചു എന്നു സൗമ്യ രാജ് ആരോപിക്കുന്നു.

പ്രതീകാത്മക ചിത്രം
ഇതിന് പിന്നില്‍ ഒത്തുകളിയാണ് എന്നാണ് സൗമ്യ രാജിന്റെ പരാതി. ആദ്യം അമരത്ത് നിന്നിരുന്ന ലീഡിംഗ് തുഴക്കാരന്‍ വെള്ളത്തിലേക്ക് വീഴാന്‍ തുടങ്ങുന്നതും, ഒപ്പമുള്ളവരെ കൂടി വലിച്ച് വെള്ളത്തിലേക്ക് പതിക്കുന്നതുമായ ചില വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കായലില്‍ വീണവരെ പൊലീസും ഫയര്‍ഫോഴ്‌സുമെത്തി വളളത്തില്‍ തിരികെ കയറ്റിയിരുന്നു.

പ്രതീകാത്മക ചിത്രം
പിന്നീട് അതിന് ശേഷമാണ് തുഴച്ചില്‍ പുനരാരംഭിച്ചത്. ഇതോടെ ദേവസ് വള്ളം മറ്റുള്ളവരെക്കാള്‍ ഏറെ പിന്നിലാവുകയും ചെയ്തു. വിലപ്പെട്ട സമയം നഷ്ടപ്പെടുത്താന്‍ നടന്ന ഗൂഡാലോചനയുടെ ഭാഗമായാണ് സംഭവമെന്ന് എന്നാണ് പരാതി. പ്രദേശവാസി പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് സൗമ്യ രാജ് പരാതിയുമായി എത്തിയത്.
ഒന്നാമത് ബിജെപി തന്നെ; ലോക്‌സഭയില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് എത്ര എംപിമാരുണ്ടെന്നറിയാമോ?

പ്രതീകാത്മക ചിത്രം
ട്രാന്‍സ്പരന്റ് ഡ്രെസില്‍ ഗ്ലാമറസ് പോസുമായി അദിതി; വൈറല്‍ ചിത്രങ്ങള്‍
അതേസമയം ഹരിത കര്‍മ്മ സേനയുടെ പദവി ഉയര്‍ത്തുക, കായല്‍ മലിനീകരണത്തിനെതിരെ വനിതാ പ്രതിരോധം തീര്‍ക്കുക എന്നീ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് വള്ളംകളിയില്‍ മത്സരിപ്പിച്ചത് എന്ന് നഗരസഭാ അധ്യക്ഷ പറയുന്നു. മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും, രാത്രി 10 മണിവരെ നഗരം ശുചിയാക്കലില്‍ പങ്കാളികളായിട്ടാണ് ഹരിത കര്‍മ്മ സേന മടങ്ങിയത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നില്‍ ചതിയും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ചതി യാദൃച്ഛികമായി കാഴ്ചക്കാരുടെ കാമറക്കണ്ണില്‍പ്പെട്ടതാണ് എന്നും സത്യം ജയിക്കുമെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications