ഫോണില്‍ കളിച്ചതിന് ശകാരം; പത്താം ക്ലാസുകാരന് നാടുവിട്ടു, ഒടുവില്‍ തിരിച്ചുവന്നത് ഇങ്ങനെ
മാരാരിക്കുളം: ഒരു പത്താം ക്ലാസുകാരന്‍ ഒപ്പിച്ച ഗുലുമാലാണ് ആലപ്പുഴ നഗരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. വീട്ടിലെ ശകാരത്തെ തുടര്‍ന്ന് ഈ പയ്യന്‍ ഒന്നും ആലോചിക്കാതെ നാടുവിട്ടു. എന്നാല്‍ അത് മാത്രമല്ല നേരെ പോയത് ആലപ്പുഴ നഗരത്തിലേക്കാണ്. വെറുതെ പോതയല്ല സൈക്കിളെടുത്താണ് ഈ കുട്ടി നാടുവിട്ടത്.
ഒരു രാത്രി മുഴുവന്‍ വീട്ടുകാരും നാട്ടുകാരുമെല്ലാം കുട്ടിയെ തേടി അലഞ്ഞു. കടുത്ത ഭയത്തിലായിരുന്നു ഈ കുട്ടിയുടെ രക്ഷിതാക്കള്‍. എന്നാല്‍ ഭാഗ്യമെന്നോണം കുട്ടി തിരിച്ചുവന്നിരിക്കുകയാണ്. എന്താണ് സംഭവിച്ചതെന്ന് ഇപ്പോള്‍ അന്വേഷിക്കുകയാണ് വീട്ടുകാര്‍. ഇതിനിടയില്‍ സംഭവിച്ച കാര്യങ്ങളാണ് എല്ലാത്തിനും കാരണം. വിശദമായ വിവരങ്ങളിലേക്ക്....

മോഡല്‍ പരീക്ഷയ്ക്ക് തയ്യാറാകാതെ ഫോണില്‍ കളിച്ചതിനാണ് വീട്ടില്‍ നിന്ന് പത്താം ക്ലാസുകാരന് ശകാരം നേരിട്ടത്. ദേഷ്യം വന്ന കുട്ടി ചെയ്തത്, വീട്ടുകാരോട് പിണങ്ങി സൈക്കിളുമായി വീട് വീട്ടിറങ്ങുകയായിരുന്നു. എന്നാല്‍ കുട്ടിയെ വഴിയാത്രക്കാരന്‍ ഉപദേശമാണ് വീട്ടില്‍ തിരിച്ചെത്തിച്ചത്. ഇയാളുടെ അനുനയത്തില്‍ പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. കഞ്ഞിക്കുഴി സ്വദേശിയായ പതിനാലുകാരനാണ് ഇത്തരത്തില്‍ വീട്ടുകാരോട് തെറ്റി വീടു വിട്ടിറങ്ങിയത്.

ബുധനാഴ്ച്ച രാത്രി എട്ട് മണിയോടെയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. വീട്ടില്‍ നിന്ന അതേ വേഷത്തില്‍ ചെരിപ്പ് പോലും ഇടാതെയാണ് ഈ കുട്ടി സൈക്കിളുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയത്. രാത്രി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. കുട്ടി സൈക്കിള്‍ ചവിട്ടി ആലപ്പുഴയിലെ ബോട്ടു ജെട്ടിയിലെത്തിയിരുന്നു. രാത്രിയായതിനാല്‍ ആളൊഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ വീണ്ടും യാത്ര തുടരാനായി ബോട്ടു ജെട്ടിക്ക് സമീപത്തെ റോഡിലൂടെ നടക്കുകയായിരുന്നു.

വഴി അറിയാത്തത് കൊണ്ട് അവിടെ കണ്ട ഒരാളെ വഴിതിരിക്കി. ഇയാള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് വിദ്യാര്‍ത്ഥി ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞത്. താന്‍ വീടുവിടിറങ്ങിയതാണെന്നും ഇയാളോട് പറഞ്ഞു. എന്നാല്‍ ഇയാളുടെ മനസ്സലിവാണ് കുട്ടിയെ തിരിച്ചെത്തിയത്. കുട്ടിക്ക് ആദ്യം ഇയാള്‍ ഭക്ഷണം വാങ്ങി നല്‍കി. കാണാതായപ്പോള്‍ വീട്ടുകാര്‍ എത്ര സങ്കടപ്പെട്ടിരിക്കുമെന്നും കുട്ടിയെ ഉപദേശം. ആ ഉപദേശം ഫലിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥി മടങ്ങി പോവാന്‍ തയ്യാറാവുകയായിരുന്നു.

ഇതിനിടെ കുട്ടി സൈക്കിളുമെടുത്ത് ദേശീയ പാതയിലൂടെ വരുന്ന വഴി മാരാരിക്കുളം കളിത്തട്ടിന് സമീപം സൈക്കിളിന് പിന്നില്‍ വീട്ടമ്മയുടെ സ്‌കുട്ടറുമിടിച്ചു. എന്തോ ഭാഗ്യം കൊണ്ട് കുട്ടിക്ക് പരിക്കേറ്റില്ല. പക്ഷേ സൈക്കിള്‍ തകരാറിലായി. വീട്ടമ്മ 500 രൂപയും സൈക്കിള്‍ നന്നാക്കാന്‍ കുട്ടിക്ക് നല്‍കി. തുടര്‍ന്ന് സൈക്കിള്‍ നന്നാക്കാന്‍ സൈക്കിള്‍ വര്‍ക്ക് ഷോപ്പിലെത്തി. ഇവിടെ നിന്നാണ് കുട്ടി അമ്മയുടെ അച്ഛനെ വിളിക്കുന്നത്. പിന്നീട് അമ്മയുടെ വീട്ടിലേക്കാണ് ചെന്നത്. ഒടുവില്‍ പോലീസുകാര്‍ അടക്കം ഉപദേശിച്ചാണ് കുട്ടിയെ വിട്ടത്.












Click it and Unblock the Notifications