ആലപ്പുഴ ശിശുപരിചരണ കേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ്, ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനില്‍
ആലപ്പുഴ: ജില്ലയിലെ ശുശുപരിചരണ കേന്ദ്രത്തിലെ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജീവനക്കാരും 17 കുട്ടികളും ക്വാറന്റീനില്‍ പ്രവേശിച്ചു. ജില്ല ശുശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന സംരക്ഷണ കേന്ദ്രത്തിലെ നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. പാചക തൊഴിലാളികള്‍ ഉള്‍പ്പടെ ആറ് ജീവനക്കാരും ക്വാറന്റീനില്‍ അയതിനാല്‍ ശിശുപരിചരണ കേന്ദ്രം ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റി. രോഗം സ്ഥിരീകരിച്ച നഴ്‌സിനെ കൊവിഡ് ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി. ഇവര്‍ക്ക് ആറ് മാസം പ്രായമുള്ള കുഞ്ഞുണ്ട്.
അതേസമയം, ഇന്ന് ആലപ്പുഴ ജില്ലയില്‍ 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ വിദേശത്തുനിന്നും ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ രണ്ട് എരമല്ലിക്കര സ്വദേശികള്‍, ഒരു പാണ്ടനാട്, ചെങ്ങന്നൂര്‍, മുളക്കുഴ, തണ്ണീര്‍മുക്കം സ്വദേശികള്‍ എന്നിവര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 234 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 7314 പേര്‍ രോഗ മുക്തരായി. 2684 പേര്‍ ചികിത്സയിലുണ്ട്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-
ആലപ്പുഴ 15,
അമ്പലപ്പുഴ 3.
ആര്യാട് 1,
അരൂര്‍1 ,
അരൂക്കുറ്റി6,
ഭരണിക്കാവ് 1,
ചെറിയനാട് 2,
ചേര്‍ത്തലതെക്ക് 4,
ചേര്‍ത്തല 3,
ചെട്ടികുളങ്ങര 1,
എഴുപുന്ന 2,
എരമല്ലിക്കര 7 ,
ഹരിപ്പാട് 1,
കാര്‍ത്തികപ്പള്ളി1,
കായംകുളം 4,
കൃഷ്ണപുരം1,
കോടംതുരുത്ത്2,
മണ്ണഞ്ചേരി 3,
മുതുകുളം2,
മുട്ടാര്‍ 1,
മാരാരിക്കുളം വടക്ക് 1,
പാലമേല്‍1,
പുന്നപ്ര തെക്ക് 2,
പുലിയൂര്‍ 2,
പാണാവള്ളി 22,
പുളിങ്കുന്ന് 3,
പട്ടണക്കാട് 1,
തൃക്കുന്നപ്പുഴ 2,
തുറവൂര്‍2, .
താമരക്കുളം 1 ,
വെണ്മണി 4,
വെളിയനാട് 2