ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു: അജ്ഞാത രോഗമെന്ന് സംശയം

  • By Desk
Google Oneindia Malayalam News

ഹരിപ്പാട്: സംസ്ഥാനത്തെ ഏറ്റവും വലിയ താറാവ് കര്‍ഷക മേഖലയായ അപ്പര്‍ കുട്ടനാട്ടിലെ കരുവാറ്റാ, വീയപുരം, പള്ളിപ്പാട്, മാന്നാര്‍ മേഖലകളില്‍ കഴിഞ്ഞ നാലു ദിവസമായി 25,000ത്തോളം താറാവിന്‍ കുഞ്ഞുങ്ങള്‍ അജ്ഞാത രോഗം പിടിപെട്ട് കൂട്ടത്തോടെ ചത്തു. തീറ്റയെടുക്കാതെ ഒറ്റക്കാലില്‍ തൂങ്ങിനില്‍ക്കുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍ മണിക്കൂറുകള്‍ക്കകം ചത്തുവീഴുകയാണ്.

 താറാവ് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നു

താറാവ് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങുന്നു

കരുവാറ്റാ വടക്ക് തോട്ടുകടവില്‍ ചന്ദ്രന്റെ ഒന്‍പത് ദിവസം പ്രായമായ 4250 താറാവിന്‍ കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം ചത്തത്. പള്ളിപ്പാട് കുമ്പളത്ത് അജി വില്ലയില്‍ അച്ചന്‍ കുഞ്ഞിന്റെ 4500 താറാവിന്‍ കുഞ്ഞുങ്ങള്‍ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ചത്തുവീണു. ചെ ന്നിത്തല, മാന്നാര്‍, വീയപുരം മേഖലകളിലും കൂട്ടത്തോടെ താറാവിന്‍ കുഞ്ഞുങ്ങള്‍ ചാകുന്നതായിട്ടാണ് വിവരം. തീറ്റയില്‍ നിന്നുള്ള പൂപ്പല്‍ വിഷബാധയും അതു വഴിയുള്ള കരള്‍ വീക്കവുമാണ് താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്ന് തിരുവല്ല പക്ഷിരോഗ നിര്‍ണയ ലബോറട്ടറിയിലെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഈ രോഗം പിടിപെടാന്‍ കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന താറാവുത്തീറ്റയില്‍ നിന്നാണെന്നുമാണ് മൃഗസംരക്ഷണ വകുപ്പ് അധികൃതരുടെ പക്ഷം.

 വെല്ലുവിളി കോഴിത്തീറ്റകള്‍!!

വെല്ലുവിളി കോഴിത്തീറ്റകള്‍!!


ചോളം, ഗോതമ്പ്, റാഗി, സോയാബീന്‍ തുടങ്ങിയ ധാന്യങ്ങളില്‍ നിന്നാണ് താറാവ്, കോഴിത്തീറ്റകള്‍ ഉണ്ടാക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ഇത്തരം ധാന്യങ്ങള്‍ പൊടിച്ചുണ്ടാക്കുന്ന തീറ്റകള്‍ പെട്ടെന്ന് പൂപ്പല്‍ ബാധിക്കുകയും അതു നല്‍കുക വഴി താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് കരള്‍ വീക്കം ബാധിച്ച് പെട്ടെന്ന് മരണം സംഭവിക്കുന്നതായിട്ടാണ് ലാബിലെ പരിശോധനയിലെ കണ്ടെത്തല്‍.എന്നാല്‍, താറാവ് കര്‍ഷകര്‍ പറയുന്നത് മറ്റൊന്നാണ് പക്ഷികള്‍ക്കുണ്ടാവുന്ന രോഗം കണ്ടെത്തുന്നതിനുള്ള പ്രാഥമിക പരിശോധനയ്ക്കുള്ള സൗകര്യം മാത്രമാണ് തിരുവല്ല മഞ്ഞാടിയിലെ കേന്ദ്രത്തിലുള്ളത്. ഇവരുടെ പരിശോധനയുടെ വെളിച്ചത്തില്‍ മേഖലയിലെ വെറ്റിനറി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മരുന്നുകള്‍ നല്‍കിയിട്ടും താറാവിന്‍ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ ചാകുന്നതിന്റെ കാരണം അന്വേഷിക്കുകയാണ് കര്‍ഷകര്‍. രോഗം കണ്ടെത്തി ഒരാഴ്ചയായിട്ടും സംസ്ഥാനത്തെ പ്രധാന പക്ഷിരോഗ നിര്‍ണയ കേന്ദ്രമായ തിരുവനന്തപുരം പാലോടുള്ള കേന്ദ്രത്തിലെ ലാബില്‍ താറാവുകളെ പരിശോധനയ്ക്ക് വിധേയമാക്കുന്നില്ല എന്ന ആരോപണവും കര്‍ഷകര്‍ക്കുണ്ട്.

 മുട്ടകളുടെ ഗുണനിലവാരം!!

മുട്ടകളുടെ ഗുണനിലവാരം!!


ഇതിനിടെ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവരുന്ന ഗുണനിലവാരം കുറഞ്ഞ മുട്ട ഹാച്ചറികളില്‍ വിരിയിക്കുന്നതാണ് രോഗത്തിന് കാരണമെന്നും കര്‍ഷകര്‍ സംശയം പ്രകടിപ്പിക്കുന്നു. താറാവ് കര്‍ഷക സംഘടനകള്‍ പലകുറി ആവശ്യപ്പെട്ടിട്ടും ഇപ്പോള്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണിട്ടും ഹാച്ചറികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനോ, പഠനവിഷയമാക്കുവാനോ ബന്ധപ്പെട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല എന്ന ആരോപണവും ശക്തമാണ്. ഇതിനു തെളിവായി മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരണത്തെ ഡക്ക് ഫാമിലെ താറാവിന്‍ കുഞ്ഞുങ്ങള്‍ക്ക് രോഗമില്ലാത്തത് ഫാമില്‍ത്തന്നെ ഉല്‍പാദിപ്പിക്കുന്ന മുട്ട വിരിയിക്കുന്നതു കൊണ്ടാണെന്നും ഇതു പഠനവിഷയമാക്കണമെന്നും കര്‍ഷകര്‍ക്ക് അഭിപ്രായമുണ്ട്.

ഹാച്ചറികളും പ്രതിസ്ഥാനത്ത്!!

ഹാച്ചറികളും പ്രതിസ്ഥാനത്ത്!!

താറാവിന്‍ കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന ഹാച്ചറികളുടെ മേല്‍ മൃഗസംരക്ഷണ വകുപ്പിന് യാതൊരു നിയന്ത്രണവുമില്ലാത്തതാണ് ഇവയുടെ പ്രവര്‍ത്തനം അശാസ്ത്രീയമായ രീതിയില്‍ നടക്കുവാന്‍ കാരണം. നിലവില്‍ പഞ്ചായത്ത് ലൈസന്‍സിന്റെ പിന്‍ബലത്തില്‍ ആര്‍ക്കും ഹാച്ചറി തുടങ്ങാന്‍ കഴിയുന്ന അവസ്ഥയാണ്. രണ്ടു വര്‍ഷം മുന്‍പ് മേഖലയില്‍ വ്യാപകമായി പക്ഷിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ഫാം സുരക്ഷിതമായിരുന്നവെന്നും കര്‍ഷകര്‍ പറയുന്നു.

English summary
ducks dies in allappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X