ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നഗരത്തില്‍ കഞ്ചാവ് കേസുകള്‍ വര്‍ധിച്ചു, പിടിയിലാകുന്നവരില്‍ അധികവും യുവാക്കളും വിദ്യാര്‍ഥികളും!

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: നഗരപരിധിയില്‍ ലഹരി കടത്ത് വ്യാപകം. ഓരോ ദിവസവും കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും കഞ്ചാവ് ഇടപാടുകളും അതിനൊപ്പം വര്‍ധിക്കുന്ന കാഴ്ചയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നഗരത്തില്‍ നിന്നു മാത്രം എക്‌സൈസ് രജിസ്റ്റര്‍ ചെയ്തത് 33 കഞ്ചാവു കേസുകളാണ്. ഇതില്‍ 75 പ്രതികളെയാണ് അറസ്റ്റ് ചെയ്ത്. കൂടാതെ 30 എല്‍എസ്ഡി സ്റ്റാമ്പ്, 28 ഗ്രാം ഹാഷിഷ്, 840 മില്ലിഗ്രാം എംഡിഎംഎ, 65 നൈട്രാവൈറ്റ് ടാബ്ലറ്റുകളും പിടികൂടി.

നഗരപരിധിയിലുള്ള ആലപ്പുഴ സൗത്ത്, നോര്‍ത്ത്, പുന്നപ്ര, മണ്ണഞ്ചേരി പൊലീസ് സ്‌റ്റേഷനുകളിലായി നിരവധി കേസുകള്‍ വേറെയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലഹരി വേട്ടയില്‍ പിടികൂടിയവരില്‍ അധികവും യുവാക്കളും വിദ്യാര്‍ഥികളുമാണ്. എക്‌സൈസും പൊലീസും നാര്‍ക്കോട്ടിക് വിഭാഗവും പ്രതികള്‍ക്കായി വലവിരിച്ചിട്ടുണ്ടെങ്കിലും ലഹരി കടത്ത് തുടരുന്ന സാഹചര്യമാണ്. പിന്നില്‍ അന്യജില്ലക്കാരെന്നാണ് സൂചന. തൊഴിലില്ലാത്ത ചെറുപ്പക്കാരെ കണ്ടെത്തി കഞ്ചാവ് വില്‍പന നടത്തുന്നതില്‍ അന്യജില്ലക്കാര്‍ക്കും പങ്കെന്നു എക്‌സൈസ്. ഇവരില്‍ പലരും 20 വയസിനു താഴെയുള്ള ചെറുപ്പക്കാരാണ്.

10-alappuzha-map-15

നഗരപരിധിയില്‍ കഴിഞ്ഞ 3 ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടിയ രണ്ട് കഞ്ചാവ് കേസുകളിലും ഉള്‍പ്പെട്ടത് അന്യജില്ലക്കാരാണ്. ചെട്ടികാട് 2.100 കിലോഗ്രാം കഞ്ചാവു പിടികൂടിയ കേസില്‍ 19 കാരനൊപ്പം ഉള്‍പ്പെട്ടത് വടക്കന്‍ പറവൂര്‍ സ്വദേശി ശരത് രവീന്ദ്രന്‍ (26) എന്നയാളാണ്. ഇയാള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് നഗരത്തില്‍ കഞ്ചാവെത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം റയില്‍വേസ്റ്റഷനു സമീപം കഞ്ചാവ് കെമാറാനെത്തിയ ചങ്ങനാശേരി സ്വദേശിയെ പൊലീസ് പിടിയിലാക്കിയിരുന്നു. 1 കിലോ 4ഗ്രാം കഞ്ചാവുമായിട്ടാണ് ആലപ്പുഴ സൗത്ത് പൊലീസ് ഇയാളെ പിടികൂടിയത്.

English summary
ganja cases reported in alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X