ആലപ്പുഴ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മുക്കുപണ്ടം മാറ്റി സ്വര്‍ണ്ണം വാങ്ങാന്‍ ശ്രമം, ഗ്വാളിയര്‍ സ്വദേശിനി പിടിയില്‍

  • By Desk
Google Oneindia Malayalam News

ആലപ്പുഴ: മുക്കുപണ്ടം നല്‍കി സ്വര്‍ണ്ണംമാറ്റിയെടുക്കാന്‍ വന്ന സ്ത്രീയെ ജ്യൂവലറി ജീവനക്കാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മധ്യപ്രദേശ് ഗ്വാളിയോര് സ്വദേശിനി നമിത( 46)ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് നാലിന് ജനറല്‍ ആശുപത്രി ജംഗ്ഷനിനുള്ള മലബാര്‍ ഗോള്‍ഡ്‌സിലാണ് ഇവര്‍ തട്ടിപ്പിന് ശ്രമിച്ചത്. നാല് പവനുള്ള രണ്ട് വളകള്‍ മാറ്റിയെടുക്കണമെന്ന് പറഞ്ഞാണ് നമിത സ്വര്‍ണ്ണകടയിലെത്തിയത്.

<strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍</strong>പ്ലസ് വണ്‍ വിദ്യാര്‍ഥിനിയ്ക്കു പീഡനം, പോക്‌സോ നിയമ പ്രകാരം 4 പേര്‍ അറസ്റ്റില്‍

ആദ്യം സ്വര്‍ണ്ണം പരിശോധിക്കുന്ന മെഷീനില്‍ പരിശോധിച്ച് നോക്കിയെങ്കിലും മുക്കുപണ്ടമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല. പിന്നീട് ജീവനക്കാരന്‍ കൈയില്‍ എടുത്തുനോക്കിയപ്പോള്‍ സംശയം തോന്നി ഒന്നുകൂടി പരിശോധിച്ചു. ആവര്‍ത്തിച്ചുള്ള പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുന്നത്. മിശ്രിതത്തില്‍ സ്വര്‍ണ്ണം പൂശിയതായിരുന്നു വളകള്‍. രുതരത്തിലും തിരിച്ചറിയാന്‍ സാധിക്കാത്തനിലയിലാണ് ഇത് പണികഴിപ്പിച്ചിരുന്നത്.

Namitha

വ്യാജമാണെന്ന് മനസ്സിലാക്കിയ ജീവനക്കാരന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ ഇറങ്ങിയോടി. ഇറങ്ങിയോടിയ സ്ത്രീയെ സെക്യൂരിറ്റി ജീവനക്കാരന്‍ പിടികൂടി. തുടര്‍ന്ന് ആലപ്പുഴ സൗത്ത് പോലീസില്‍ വിവരമറിയിച്ചു. മരുമകള്‍ സമ്മാനമായി തന്നതാണെന്നും അത് മാറ്റിമേടിക്കുവാനാണ് വന്നതെന്നുമാണ് ഇവര്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റംസമ്മതിച്ചു. കാടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.

English summary
Gwalior native arrested for cheating case in Alappuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X