മോഡി റാലിക്കായി 14 പ്രത്യേക തീവണ്ടി?
ബാംഗ്ലൂര്‍: ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയുടെ ബാംഗ്ലൂര്‍ റാലിക്ക് വേണ്ടി 14 പ്രത്യേക തീവണ്ടികള്‍. സംസ്ഥാനത്തിന്റെ മുഴുവന്‍ കോണുകളില്‍ നിന്നും പ്രവര്‍ത്തകരെ എത്തിച്ച് കര്‍ണാടക പിടിച്ചുകുലുക്കലാണ് മോഡി റാലിയിലൂടെ പാര്‍ട്ടി നേതൃത്വം ലക്ഷ്യം വെക്കുന്നത്. നവംബര്‍ 17 നാണ് ഐ ടി നഗരത്തിലെ പാലസ് ഗ്രൗണ്ടില്‍ ബി ജെ പി റാലി.
കുറഞ്ഞത് അഞ്ചു ലക്ഷം പ്രവര്‍ത്തകരെങ്കിലും റാലിക്ക് എത്തുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. പ്രത്യേക തീവണ്ടികളുടെ കാര്യത്തില്‍ റെയില്‍വേയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനകം സമയം, ഏതൊക്കെ റൂട്ടുകളിലാണ് വണ്ടിയെത്തുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമാകുമെന്ന് മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ആര്‍ അശോക് അറിയിച്ചു.

മോഡിയുടെ ബാംഗ്ലൂര്‍ റാലിയുടെ ചുമതലകള്‍ ആര്‍ അശോകിനാണ്. പാര്‍ട്ടി എം എല്‍ എമാരോടും എം പിമാരോടും വ്യവസായ പ്രമഖരോടും റാലിക്ക് പരമാവധി ആളുകളെ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഓരോ മണ്ഡലങ്ങളില്‍ നിന്നും ബസ്സിലും മറ്റ് വാഹനങ്ങളിലുമായി പ്രവര്‍ത്തകരെ എത്തിക്കാനാണ് ശ്രമം. ഓരോ വാര്‍ഡില്‍ നിന്നും ആയിരം പ്രവര്‍ത്തകരെങ്കിലും എത്തുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
റാലിക്ക് മുന്നോടിയായി പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് പാലസ് ഗ്രൗണ്ടിലേക്ക് മാറ്റിക്കഴിഞ്ഞു. ഭക്ഷണക്കാര്യങ്ങള്‍ക്കായി ആറ് അടുക്കളകള്‍, കുടിക്കാന്‍ കുപ്പിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ക്കായി 500 താല്‍ക്കാലിക ടോയ്‌ലെറ്റുകള്‍ ഇങ്ങനെ പോകുന്നു റാലിക്ക് ഏര്‍പ്പെടുത്തുന്ന സൗകര്യം.
നവംബര്‍ 17 ന് റാലി പ്രമാണിച്ച് ഒരു താല്‍ക്കാലിക പോലീസ് സ്‌റ്റേഷന്‍ തുറക്കാന്‍ പാര്‍ട്ടി അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മോഡിക്ക് ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് നല്‍കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായി താല്‍ക്കാലിക പോലീസ് സ്‌റ്റേഷന്‍ പാലസ് ഗ്രൗണ്ടില്‍ തുറക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications