നൂറില്‍ നൂറ്: ബിബിഎംപിയില്‍ ബിജെപിക്ക് 100 സീറ്റ്, ഭരണം നിലനിര്‍ത്തി!
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ഭരണം വീണ്ടും ഭാരതീയ ജനതാ പാര്‍ട്ടിക്ക്. 198 ല്‍ 100 സീറ്റുകളോടെയാണ് ബി ജെ പി ബെംഗളൂരു കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്തിയത്. മുഖ്യ എതിരാളികളായ കോണ്‍ഗ്രസ് 76 സീറ്റുകളില്‍ ഒതുങ്ങി. ജനതാദള്‍ എസ് എട്ടും മറ്റുള്ളവര്‍ ആറും സീറ്റുകളില്‍ ജയിച്ചു.
കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാരിനെതിരായുള്ള ജനവികാരമാണ് ബി ബി എം പി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത് എന്ന് കരുതപ്പെടുന്നു. അതേസമയം, കേന്ദ്രം ഭരിക്കുന്ന ബി ജെ പി ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെയാണ് വിജയത്തില്‍ എത്തിയത്. വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും വിജയമാര്‍ജിന്‍ എത്രയാകും എന്ന് പ്രവചിക്കാന്‍ ബി ജെ പി നേതാക്കള്‍ പോലും തയ്യാറായിരുന്നില്ല.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിക്ക് അനുകൂലമായ വോട്ട് ചെയ്യുന്ന ചരിത്രമാണ് സാധാരണയായി ബെംഗളൂരു നഗരസഭയ്ക്ക് ഉള്ളത്. ഇത് മാത്രമായിരുന്നു ബി ജെ പിക്ക് മുന്നിലുണ്ടായിരുന്ന ആശങ്ക. എന്നാല്‍ എല്ലാ ആശങ്കകളെയും അസ്ഥാനത്താക്കിയാണ് ബി ജെ പി നഗരസഭ ഭരണ നിലനിര്‍ത്തിയിരിക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബെംഗളൂരുവിലെ മൂന്ന് മണ്ഡലങ്ങളിലും ജയിച്ചത് ബി ജെ പിക്ക് വലിയ ആത്മവിശ്വാസമായിരുന്നു.
അതേസമയം സംസ്ഥാനത്തെ ഭരണത്തിന് എതിരായ വിധിയെഴുത്താണ് ബി ബി എം പിയില്‍ കണ്ടത് എന്ന് വിശ്വസിക്കാകാത്ത നിലയിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിക്കുള്ളില്‍ സിദ്ധരാമയ്യയ്ക്ക് എതിരെ ഉള്ളതായി പറയപ്പെടുന്ന ഗ്രൂപ്പ് വഴക്കുകള്‍ ഈ തോല്‍വിയോടെ മൂര്‍ച്ഛിക്കാനാണ് സാധ്യത. ഉയര്‍ന്ന പാര്‍ട്ടി നേതാക്കളുമായി സിദ്ധരാമയ്യ കൂടിയാലോചനകള്‍ തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications