കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ വരവില്‍ വിരണ്ട് ബിജെപി; മുഖ്യമന്ത്രിയും അധ്യക്ഷനും തെറിക്കും, കര്‍ണാടകത്തില്‍ മാറ്റം?

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഒന്നാകെ മാറിയെന്ന് ബിജെപിയുടെ വിലയിരുത്തല്‍. സിദ്ധരാമയ്യയുടെ പിറന്നാള്‍ ആഘോഷത്തോടെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചതായിട്ടാണ് വിലയിരുത്തല്‍. ഇത് ബിജെപിയുടെ നേതൃത്വത്തിന് വന്‍ വെല്ലുവിളിയായിരിക്കുകയാണ്.

ബീഹാറില്‍ എംവിഎ മോഡല്‍? ബിജെപിയെ ഒഴിവാക്കാന്‍ കാരണം ഇതാണ്; 6 പാര്‍ട്ടികളെ ഒന്നിപ്പിക്കാന്‍ നിതീഷ്!!

വലിയ മാറ്റം ബിജെപിയില്‍ വേണമെന്നാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. മന്ത്രിമാര്‍ അടക്കം ആരും സുരക്ഷിതരല്ലെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിനുള്ളില്‍ ഐക്യം കൊണ്ടുവന്നത് വലിയ രാഷ്ട്രീയ നഷ്ടം തന്നെ ബിജെപിക്കുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. വിശദമായ വിവരങ്ങളിലേക്ക്....

ബ്ലാ ബ്ലാ ലുക്കില്‍ അഹാന കൃഷ്ണ, വര്‍ക്ക് ഔട്ട് ചിത്രങ്ങള്‍ വൈറല്‍, ഫിറ്റ്‌നസ് രഹസ്യം മനസിലായെന്ന് ആരാധകര്‍

1

ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനും ബിജെപിക്കും പിടിച്ച് നില്‍ക്കാനുള്ള കരുത്തില്ലെന്നാണ് ദേശീയ നേതൃത്വം ഭയപ്പെടുന്നത്. യെഡിയൂരപ്പയുടെ നേതൃത്വത്തില്‍ പോലും ഇതുവരെ ഭൂരിപക്ഷം പിടിക്കാന്‍ ബിജെപിക്കായിട്ടില്ല. ഈ സാഹചര്യത്തില്‍ ബൊമ്മൈക്ക് അതിന് സാധിക്കുമോ എന്ന കാര്യത്തില്‍ സംശമയുണ്ട്. വിവാദങ്ങളും ജനകീയ പ്രശ്‌നങ്ങളുമൊക്കെയായി ആകെ ദുര്‍ബലമായിരിക്കുകയാണ് ബൊമ്മൈ സര്‍ക്കാര്‍.

2

മാറ്റമല്ലാതെ മറ്റ് മാര്‍ഗമൊന്നും ബിജെപി നേതൃത്വത്തിന് മുന്നില്‍ ഇല്ല. രാഹുലിന്റെ വരവോടെ കര്‍ണാടകത്തില്‍ പ്രശ്‌നങ്ങള്‍ തീരുമെന്നായിരുന്നു ഹൈക്കമാന്‍ഡ് കരുതിയത്. എന്നാല്‍ ബിജെപി ഇതിനിടയിലൂടെ നേട്ടമുണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ അതിന് പറ്റിയ നേതാക്കളെ കണ്ടെത്താന്‍ സാധിച്ചില്ല. ബിജെപിക്ക് ആശങ്കയുണ്ടാക്കുന്ന കാര്യം ഒരു യെഡിയൂരപ്പ തല്ത്തിലുള്ള നേതാവ് ഇപ്പോള്‍ സര്‍ക്കാരില്ലെന്നതാണ്.

3

ഒരു സമ്പൂര്‍ണ മാറ്റത്തി്‌നുള്ള സാധ്യത ശക്തമാണ്. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ മാറാനാനാണ് സാധ്യത. ബിജെപിയുടെ കേന്ദ്ര നേതൃത്വം കട്ടീലിന്റെ പ്രവത്തനത്തില്‍ അതൃപ്തിയിലാണ്. ദക്ഷിണ കന്നഡ ജില്ലകളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വിിവാദങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കട്ടീലിന് വലിയ വീഴ്ച്ച വന്നുവെന്നാണ് വിലയിരുത്തല്‍. ഇത് കോണ്‍ഗ്രസിന് നേട്ടമായി മാറിയെന്നാണ് വിലയിരുത്തല്‍.

4

അതേസമയം മുന്‍ എംഎല്‍എ സുരേഷ് ഗൗഡ മാറ്റമുണ്ടാകുമെന്നാണ് സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി മാറണമെങ്കിലും കേന്ദ്ര നേതൃത്വം തീരുമാനിക്കണം. നിലവില്‍ അതിനുള്ള സാധ്യത കുറവാണ്. ബൊമ്മെ നല്ല പ്രവര്‍ത്തനമാണ് കുറഞ്ഞ കാലയളവില്‍ നടത്തുന്നതെന്നാണ് കേന്ദ്ര നേതൃത്വത്തിനുള്ള അഭിപ്രായം. വികസന പ്രവര്‍ത്തനങ്ങളൊക്കെ നല്ല രീതിയില്‍ നടക്കുന്നുണ്ടെന്നും നേതൃത്വം പറയുന്നു.

5

പ്രവര്‍ത്തനം നല്ല രീതിയിലുള്ള മുഖ്യമന്ത്രിയെ മാറ്റില്ലെന്നാണ് നേതൃത്വം പറയുന്നത്. തിരഞ്ഞെടുപ്പിന് ആറ് മുതല്‍ പത്ത് മാസം മാത്രം ബാക്കി നില്‍ക്കവൊണ് സാധാരണ ബിജെപിയില്‍ മുഖ്യമന്ത്രി മാറ്റം നടക്കാറുള്ളത്. ഉന്നത തലത്തില്‍ വലിയൊരു മാറ്റമുണ്ടാകുമെന്ന് കുറച്ച് കാലമായി അഭ്യൂഹങ്ങളുണ്ട്. അടുത്തിടെ അമിത് ഷാ സംസ്ഥാന സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. യെഡിയൂരപ്പ അടക്കമുള്ള നേതാക്കളെ നേരത്തെ അമിത് ഷാ കണ്ടിരുന്നു.

6

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച അമിത് ഷായ്ക്ക് അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ലഭിച്ചത്. കോണ്‍ഗ്രസ് ലിംഗായത്തുകളില്‍ അടക്കം സ്വാധീനം വര്‍ധിപ്പിച്ച് വരുന്നതാണ് വലിയ വെല്ലുവിളിയായി ബിജെപി മുന്നില്‍ കാണുന്ന പ്രശ്‌നങ്ങള്‍. യെഡിയൂരപ്പ പൂര്‍ണമായും കേന്ദ്ര നേതൃത്വത്തെ കൈവിട്ടിരിക്കുകയാണ്. അദ്ദേഹത്തെ മാറ്റിയത് വലിയ രാഷ്ട്രീയ നഷ്ടം ബിജെപിക്കുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

7

അതേസമയം സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ശോഭ കരന്തലജെ മടങ്ങി വരുമെന്നാണ് സൂചന. വൊക്കലിഗ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അവര്‍. മുഖ്യമന്ത്രി സ്ഥാനം അമിത് ഷാ അവര്‍ക്ക് നല്‍കാന്‍ വരെ സാധ്യതയുണ്ട്. ദക്ഷിണ കന്നഡയിലെ പ്രശ്‌നങ്ങളില്‍ ഹിന്ദുക്കള്‍ക്ക് അനുകൂലമായ കാര്യങ്ങളല്ല ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും വിമര്‍ശനമുണ്ട്. അതേസമയം ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നത് ശോഭ കരന്തലജെയാണ്.

50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ50 ഷോറൂമുകളില്‍ സ്വര്‍ണമോ ഡയമണ്ടോ ഇല്ലായിരുന്നു, തിരിച്ചുവരും, അറ്റ്‌ലസ് രാമചന്ദ്രന്റെ മറുപടി ഇങ്ങനെ

English summary
bjp may change entire leadership in karnataka, bm bommai or state president position is not safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X