Get Updates
Get notified of breaking news, exclusive insights, and must-see stories!

മകളുടെ മുന്നില്‍വെച്ച് 28കാരി ഡോക്ടര്‍ തൂങ്ങിമരിച്ചു

ബാംഗ്ലൂര്‍: 28 കാരി ആയുര്‍വേദ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പടിഞ്ഞാറന്‍ ബാംഗ്ലൂരിലെ രാജരാജേശ്വരി നഗറിലെ വീട്ടിലാണ് സംഭവം. ആയുര്‍വേദ ഡോക്ടറായ കുമുദ നന്ദീപ് ആണ് വ്യാഴാഴ്ച വൈകുന്നേരം ആത്മഹത്യ ചെയ്തത്. സീലിംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രണ്ടര വയസ്സുള്ള മകളുടെ മുന്നില്‍ വെച്ചാണ് കുമുദ ജീവനൊടുക്കിയത്.

ഭര്‍ത്താവ് നന്ദീപ് ബന്നപ്പയ്ക്ക് മറ്റൊരു സ്ത്രീയുമായുള്ള അവിഹിത ബന്ധത്തില്‍ മനംനൊന്താണ് കുമുദ ആത്മഹത്യ ചെയ്തത് എന്ന് കരുതപ്പെടുന്നു. കുമുദ നന്ദീപിന്റെ ഭര്‍ത്താവും ഡോക്ടറാണ്. കുമുദയുടെ മരണത്തെ തുടര്‍ന്ന് നന്ദീപ് ബന്നപ്പ ഒളിവിലാണ്. കുമുദയുടെ മരണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.

suicide

നന്ദീപിന്റെ അച്ഛനമ്മമാര്‍ കുമുദയുടെ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന ഇവര്‍ കുട്ടി കരയുന്നത് കേട്ടാണ് വന്ന് നോക്കിയതത്രെ. വാതിലില്‍ മുട്ടി വിളിച്ചെങ്കിലും ആരും തുറന്നില്ല. പരിഭ്രാന്തരായ മാതാപിതാക്കള്‍ നന്ദിപിനെ വിളിച്ചെങ്കിലും ലൈനില്‍ കിട്ടിയില്ല. ജനല്‍ തുറന്നുനോക്കിയ ഇവര്‍ കണ്ടത് കുമുദ ഫാനില്‍ തൂങ്ങിയാടുന്നതാണ്.

മകളെ നന്ദീപ് കൊലപ്പെടുത്തിയതാണ് എന്ന് കാണിച്ച് കുമുദയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ജയനഗറിലെ ശാന്തി ആശുപത്രിയിലാണ് ഇരുവരും ജോലി ചെയ്യുന്നത്. മൈസൂരില്‍ ഒരുമിച്ച് പഠിച്ച ഇവര്‍ 2008 ലാണ് വിവാഹിതരായത്. നന്ദീപിന്റെയും കുമുദയുടെയും വീട്ടുകാരുടെ കടുത്ത എതിര്‍പ്പിനെ മറികടന്നായിരുന്നു വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+