ബെംഗളുരു: നാടുവിട്ട് 17 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ പിതാവ് അറസ്റ്റില്‍
ബെംഗളുരു: നാടുവിട്ടുപോയി 17 വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ പിതാവ് അറസ്റ്റിലായി. 17കാരിയായ മകളെ രണ്ട് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഭാര്യ ഗര്‍ഭിണിയായിരിക്കെ നാടുവിട്ടുപോയ പിതാവാണ് തിരിച്ചെത്തിയ ശേഷം 17 കാരിയായ മകളെ പീഡിപ്പിച്ചത്. ഇതോടെ രണ്ട് വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന മകളുടെ പരാതിയില്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം.
രണ്ട് വര്‍ഷം മുമ്പ് തിരിച്ചെത്തിയ ഇയാള്‍ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഒരേ വീട്ടില്‍ താമസിക്കുന്നതിനിടെയാണ് സംഭവം. പലപ്പോഴും മദ്യപിച്ചെത്തുന്ന ഇയാള്‍ ഭാര്യയെ മര്‍ദിക്കുന്നത് പതിവായിരുന്നു. ഇതിനിടയില്‍ മകള്‍ക്കെതിരെയും പീഡനമുണ്ടായെങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം ഇയാളുടെ അറസ്റ്റോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ചെറിയ കാര്യങ്ങള്‍ക്കുപോലും മകളെ ചോദ്യം ചെയ്തിരുന്ന പിതാവ് 17കാരിയായ മകളുടെ ഫോണ്‍ സ്ഥിരമായി പരിശോധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു. ഇത് മകളുടെ പഠനത്തെ ബാധിച്ചിരുന്നുവെന്നും, സമ്മര്‍ദ്ദം മൂലം മകളുടെ ഭാരം പോലും കുറഞ്ഞിരുന്നുവെന്നും പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. എന്നാല്‍ മകള്‍ പോലീസില്‍ പരാതി നല്‍കിയപ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ പിതാവ് മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന വിവരം അമ്മ അറിയുന്നത്.
ബെംഗളുരുവിലെ വാണി വിലാസ് ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗും നല്‍കിവരുന്നുണ്ട്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ് ചെയ്ത ഇയാളെ പരപ്പന അഗ്രഹാര ജയിലിലേക്ക് അയക്കുകയായിരുന്നു.












Click it and Unblock the Notifications