വിദേശി വനിതയുടെ സ്വകാര്യഭാഗങ്ങള്‍ പകര്‍ത്തിയ 17കാരന്‍ പിടിയില്‍
ബെംഗളൂരു: വിനോദസഞ്ചാരിയായ വിദേശി വനിതയുടെ സ്വകാര്യഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയ 17 വയസ്സുകാരനെ പോലീസ് പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ജെന്നിഫര്‍ (പേര് യഥാര്‍ഥമല്ല) എന്ന അമേരിക്കന്‍ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മാര്‍ച്ച് രണ്ടിന് നഗരത്തിലെത്തിയതാണ് ഇവര്‍. ബെംഗളൂരുവിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തിരിക്കുകയായിരുന്നു.
ഹോട്ടലിലെ റൂംബോയിയാണ് ജെന്നിഫറിന്റെ ഫോട്ടോ എടുത്തത്. ചായ കൊണ്ടുവരാനെന്ന വ്യാജേന മുറിയിലെത്തിയ 17 കാരന്‍ ജെന്നിഫറിന്റെ കട്ടിലിന് അരികിലെത്തി സ്വകാര്യ ഭാഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നത്രെ. ഒരു ഫോണ്‍കോളിലായിരുന്ന ജെന്നിഫര്‍ മുറി വിട്ടുപോകാന്‍ പലതവണ ആവശ്യപ്പെട്ടിട്ടും അവിടെത്തന്നെ നില്‍ക്കുകയായിരുന്നു എന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ഇവര്‍ ഉടന്‍ തന്നെ ബഹളം വെക്കുകയും വെയ്റ്ററെ ഉന്തിത്തള്ളി മുറിക്ക് പുറത്താക്കുകയും ചെയ്തു. കുറച്ച് നേരം മുറിയടച്ചിരുന്ന ശേഷം ഇവര്‍ ഹോട്ടല്‍ മാനേജ്‌മെന്റിനരികില്‍ പരാതിയുമായെത്തി. എന്നാല്‍ വെയ്റ്റര്‍ കീശയില്‍ നിന്നും പേന എടുത്തതാണ് എന്ന് പറഞ്ഞ് സംരക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. ബില്ലില്‍ ഒപ്പിടാന്‍ വേണ്ടിയാണത്രെ പേനയെടുത്തത്.
തുടര്‍ന്നാണ് യുവതി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. കോടതിയില്‍ ഹാജരാക്കിയ 17കാരനെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഗുണ്ടല്‍പേട്ട് സ്വദേശിയാണ് പിടിയിലായ 17കാരന്‍.












Click it and Unblock the Notifications