ബിജെപി പോരിന് റെഡി: ഷിഗാവോനില്‍ ബൊമ്മൈ മത്സരിക്കും, യെഡിയൂരപ്പയുടെ മകന്‍ ശിക്കരിപുരയില്‍
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി ബിജെപി. ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് പാർട്ടി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് പട്ടികയില്‍ തീരുമാനമായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവോണില്‍ നിന്നാണ് മത്സരിക്കുന്നത്. ലിംഗായത്ത് കോട്ടയാണിത്. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയടെ മകന്‍ വിജയേന്ദ്ര ശിക്കരിപുരയില്‍ നിന്ന് മത്സരിക്കും.
ശിക്കരിപുര യെഡിയൂരപ്പയുടെ മണ്ഡലമായിരുന്നു. ഇത്തവണ മത്സരിക്കില്ലെന്ന് അദ്ദേഹം അറിയിച്ചത് കൊണ്ട് മകന് വിട്ടുനല്‍കുകയായിരുന്നു. അതേസമയം പ്രമുഖ നേതാവ് സിടി രവി ചിക്കമംഗളൂരുവില്‍ നിന്നാണ് മത്സരിക്കുന്നത്.അതേസമയം 90 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് ബിജെപി വീണ്ടും സീറ്റ് നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ജെപി നദ്ദ, അമിത് ഷാ, രാജ്‌നാഥ്, ബിഎല്‍ സന്തോഷ്, എന്നിവരെല്ലാം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

ഓരോ മണ്ഡലത്തിലേക്കും മൂന്ന് പേരെയാണ് പരിഗണിച്ചിരുന്നത്. ഇതില്‍ നിന്ന് ഏറ്റവും മികച്ചയാളെയാണ് ഒടുവില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ബിജെപിയുടെ കോര്‍ ഗ്രൂപ്പാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയിരുന്നത്. ഈ പേരുകള്‍ വെച്ചാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി സ്ഥാനാര്‍ത്ഥി പട്ടിക ചര്‍ച്ച ചെയ്തത്. അതിന് ശേഷം അന്തിമ തീരുമാനമെടുത്തത്. സ്ഥാനാര്‍ത്ഥി പട്ടിക വൈകിയതില്‍ ബിജെപി വിമര്‍ശനം നേരിട്ടിരുന്നു.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാന്‍ ബിജെപിയെ വെല്ലുവിളിച്ചിരുന്നു. ബിജെപിയില്‍ തമ്മിലടിയും വിഭാഗീയതയും രൂക്ഷമായത് കൊണ്ടാണ് സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നതെന്നായിരുന്നു പരാതി. ഇതിന് മറുപടി എന്നോണമാണ് ഇപ്പോള്‍ ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ ബിജെപിയുടെ പല സ്ഥാനാര്‍ഥികളും ജനരോഷം നേരിടുന്നുണ്ട് മോശം പ്രകടനമാണ് ഇവരില്‍ നിന്നുണ്ടായിരിക്കുന്നത്.
ഇതൊക്കെ കഴിച്ച് നോക്കൂ, ടേസ്റ്റ് മാത്രമല്ല, വേറെയുമുണ്ട് ഗുണങ്ങള്‍
ഇതിനിടെയാണ് സിറ്റിംഗ് എംഎല്‍എമാര്‍ക്ക് വീണ്ടും സീറ്റ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി പാര്‍ലമെന്ററി യോഗം ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ വീട്ടില്‍ നടന്നിരുന്നു. ഇതില്‍ പ്രധാനമായും ചര്‍ച്ചയായത് കര്‍ണാടകയിലെ സ്ഥാനാര്‍ത്ഥി പട്ടികയായിരുന്നു. ഓരോ സ്ഥാനാര്‍ത്ഥിയെ കുറിച്ചും ജില്ലാ അടിസ്ഥാനത്തില്‍ അഭിപ്രായങ്ങള്‍ തേടിയിരുന്നു. തുടര്‍ന്ന് ഇവരുടെ ജനപ്രീതി കണക്കാക്കിയാണ് സ്ഥാനാര്‍ഥികളാക്കി തീരുമാനിച്ചത്.
ഇത്തവണ ബിജെപി കടുത്ത ജനരോഷം സംസ്ഥാനത്ത് നേരിടുന്നുണ്ട്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്‌ക്കെതിരെയും രോഷമുണ്ട്. ഈ സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ ധാരാളമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് വിജയസാധ്യത കുറവാണെന്ന തിരിച്ചറിവിലാണ് ഇവരെ മാറ്റിയത്. അതേസമയം കോണ്‍ഗ്രസ് സംസ്ഥാനത്ത് വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ്. ലിംഗായത്ത് വോട്ടുകള്‍ മറിയുമെന്ന പ്രതീക്ഷയിലാണ് അവര്‍.












Click it and Unblock the Notifications